
മുംബൈ: വില്‍പന സമ്മര്‍ദ്ദം ശക്തമായ ഓഗസ്റ്റ് 26 ന് നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞു. നിലവില്‍ ഹ്രസ്വ, ഇടത്തരം മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ് സൂചിക. അതുകൊണ്ടുതന്നെ എഫ്&ഒ കാലാവധി ദിവസത്തില്‍ അസ്ഥിരതയും ബലഹീനതയും പ്രകടമാകും.
100 ദിവസ ഇഎംഎ (24,635) തകര്‍ക്കുകയാണെങ്കില്‍ 24500 ലെവലിലേയ്ക്കും പ്രതിരോധിക്കുകയാണെങ്കില്‍ ഏകീകരണത്തിലേയ്ക്കും സൂചിക നീങ്ങും. അതിനുശേഷം 24900-25,000 ലെവലില്‍ ഷോര്‍ട്ട്കവറിംഗ് റാലി ദൃശ്യമാകുമെന്നും വിദഗ്ധര്‍ കരുതുന്നു.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,862-24,916-25,004
സപ്പോര്‍ട്ട്: 24,686-24,632-24,544
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 54,895-55,054-55,311
സപ്പോര്‍ട്ട്: 54,381-54,223-53,966
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 3.7 ശതമാനം ഉയര്‍ന്ന് 12.19 ലെവലിലാണുള്ളത്. ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍ സൂചിക അനിശ്ചിതത്വം പ്രകടമാക്കുന്നു.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ആര്‍എഫ്
ട്യൂബ് ഇന്‍വെസ്റ്റ്്‌മെന്റ്‌സ്
മാരിക്കോ
ചോളമണ്ഡലം ഫിനാന്‍സ്
എച്ച്ഡിഎഫ്‌സി ലൈഫ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
യുണൈറ്റഡ് സ്പിരിറ്റ്‌സ്
ഏഷ്യന്‍ പെയിന്റ്
ഹാവല്‍സ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷൂറന്‍സ്