
മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച ഇടിഞ്ഞു. സെന്‍സെക്സ് 368.49 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 80235.59 ലെവലിലും നിഫ്റ്റി 97.65 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 24487 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
100 ദിവസ ഇഎംഎ ആയ 24700, 50 ദിവസ ഇഎംഎ ആയ 24850 എന്നിവ ഭേദിക്കുകയോ നിലനിര്‍ത്തുന്നതോ വരെ, ഏകീകരണം തുടര്‍ന്നേക്കാം. പ്രധാന പിന്തുണ 24,300 ലെവലില്‍ തുടരുകയും താഴെ ബെയറുകള്‍ ശക്തി പ്രാപിക്കുകയും ചെയ്യും, വിദഗ്ദര്‍ പറഞ്ഞു.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റ്ന്‍സ്: 24,642-24,698-24,789
സപ്പോര്‍ട്ട്: 24,461-24,405-24,315
ബാങ്ക് നിഫ്റ്റി
സപ്പോര്‍ട്ട്: 54,988-54,855-54,639
റെസിസ്റ്റന്‍സ്: 55,420-55,553-55,769
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 0.12 ശതമാനമുയര്‍ന്ന് 12.23 നിരക്കിലെത്തി. അതേസമയം സൂചിക ഇപ്പോഴും ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ്. 10-ദിവസ, 20- ദിവസ ഇഎംഎയില്‍ ക്രോസോവര്‍ സംഭവിച്ചതിനാല്‍ ബുള്ളുകള്‍ ജാഗരൂകരാകും.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാല്‍മിയ ഭാരത്
പവര്‍ഗ്രിഡ്
ഇനോക്‌സ് വന്‍ഡ്
ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്
ബ്രിട്ടാനിയ
മാന്‍കൈന്‍ഡ്
ഫെഡറല്‍ ബാങ്ക്
ഭാരതി എയര്‍ടെല്‍
എച്ച്‌സിഎല്‍ ടെക്ക്
ഐഷര്‍ മോട്ടോഴ്‌സ്