Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയില്‍ ഇന്ത്യൻ കയറ്റുമതി മേഖല അടിതെറ്റി. ജനുവരിയില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 3,656 കോടി ഡോളറിലേക്കാണ് താഴ്ന്നത്.

ഡിസംബറിലെ കയറ്റുമതി 3,851 കോടി ഡോളറായിരുന്നു. എന്നാല്‍ മുൻവർഷം ജനുവരിയേക്കാള്‍ കയറ്റുമതി 0.6 ശതമാനം ഉയർന്നു. ഇക്കാലയളവില്‍ ഉത്പന്ന ഇറക്കുമതി 7,124 കോടി ഡോളറായി കുതിച്ചുയർന്നു. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് വെല്ലുവിളിയായത്. മുൻവർഷം ഇതേകാലയളവിനേക്കാള്‍ ഇറക്കുമതി 19.2 ശതമാനം ഉയർന്നു.

ഇതോടെ ജനുവരിയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 3,468 കോടി ഡോളറായി കുതിച്ചുയർന്നു. മുൻവർഷം ജനുവരിയില്‍ വ്യാപാര കമ്മി 2,540 കോടി ഡോളറായിരുന്നു.

വരും മാസങ്ങളില്‍ കഥ മാറും
അമേരിക്കയുമായി വ്യാപാര കരാറിന്റെ ചട്ടക്കൂടായതിനാല്‍ കയറ്റുമതി മേഖലയിലെ തളർച്ച വരുംമാസങ്ങളില്‍ ഒഴിവാകുമെന്ന് വിലയിരുത്തുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ ഫെബ്രുവരി മുതല്‍ ഒഴിവാകുന്നതിനാല്‍ ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയർന്നേക്കും. ഇടക്കാല കരാർ ഒപ്പുവച്ചതിനുശേഷം ഇന്ത്യയുടെ പകരത്തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമാകും.

അമേരിക്ക തന്നെ പ്രധാന വിപണി
നടപ്പു സാമ്പത്തിക വർഷത്തെ പത്ത് മാസക്കാലയളവില്‍ ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയെന്ന സ്ഥാനം അമേരിക്ക നിലനിറുത്തി. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ അമേരിക്കയിലേക്കുള്ള ഉത്പന്ന കയറ്റുമതി ആറ് ശതമാനം ഉയർന്ന് 7,246 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിലെ കയറ്റുമതി 6,846 കോടി ഡോളറായിരുന്നു. അവലോകന കാലയളവില്‍ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 14.5 ശതമാനം ഉയർന്ന് 28,320 കോടി ഡോളറായി.

ഇറക്കുമതിയില്‍ ചൈന മുന്നില്‍
ഏപ്രില്‍ മുതല്‍ ജനുവരി വരെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 14 ശതമാനം വർദ്ധനയോടെ 10,818 കോടി ഡോളറായി. മൊത്തം ഉത്പന്ന ഇറക്കുമതി ഇക്കാലയളവില്‍ 60,610 കോടി ഡോളറില്‍ നിന്ന് 64,990 കോടി ഡോളറായി.

ഏപ്രില്‍-ജനുവരി കാലയളവിലെ ഉത്പന്ന വ്യാപാര കമ്മി
28,320 കോടി ഡോളർ

നടപ്പു സാമ്പത്തിക വർഷം മൊത്തം കയറ്റുമതി 86,000 കോടി ഡോളർ കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
രാജേഷ് അഗർവാള്‍
വാണിജ്യ സെക്രട്ടറി

X
Top