
കൊച്ചി: 2005ൽ പുറത്തിറങ്ങി എറ്റവും ജനപ്രിയ എംപിവിയായി മാറിയ ടൊയോട്ട ഇന്നോവയുടെ ശ്രദ്ധേയമായ 20 വർഷങ്ങൾ ആഘോഷിക്കുകയാണ് ഇന്ന് ടൊയോട്ട.
ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകൾവിറ്റഴിക്കപ്പെട്ട ഈ ബ്രാൻഡ്, അചഞ്ചലമായ ഉപഭോക്തൃ വിശ്വാസത്തിന്റെയും നീണ്ടുനിൽക്കുന്ന മൂല്യത്തിന്റെയും പ്രതീകമായി മാറി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉപയോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ട ഇന്നോവ. വാഹനത്തിന്റെ സൗകര്യം, സുഖയാത്ര, പ്രായോഗികത പ്രായോഗികത, വിശ്വാസ്യത എന്നിവയാണ് വാഹനങ്ങളെ ഉപയോക്താക്കളുമായി ചേര്‍ത്ത് നിര്‍ത്തിയത്.
കുടുംബ സർവീസായാലും ടാക്സി സർവീസായാലും ഇന്നോവ രാജ്യത്തെ പലരുടെയും ആദ്യ തിരഞ്ഞെടുപ്പായി തുടരുന്നു. ഉറച്ച നിർമ്മാണ നിലവാരം, ദീർഘയാത്രകളിൽ സുഖകരമായ യാത്ര, മികച്ച വിശ്വസനീയമായ എഞ്ചിൻ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇതിന് ഒരു പ്രത്യേക സ്ഥാനം നൽകി.
തുടർന്ന് 2016 ൽ ഇന്നോവ ക്രിസ്റ്റയും 2022 ൽ ഇന്നോവ ഹൈക്രോസും കൊണ്ട് വന്ന് ആധുനിക യുഗത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്നോവയെ നിരന്തരം നവീകരിച്ച് പുതിയ തലമുറ വാഹനങ്ങുളുടെ ശ്രേണിയിൽ മുൻ നിരക്കാരായി തന്നെ നിലനിർത്തുന്നുണ്ട് ടൊയോട്ട.