ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആഗോള തലത്തില്‍ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ ടൊയോട്ട

ടോക്കിയോ: സെമി കണ്ടക്ടര്‍ ലഭ്യതക്കുറവ് മൂലം ആഗോള ഉത്പാദനം വെട്ടിച്ചുരുക്കാനൊരുങ്ങുകയാണ് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട. ആഗോളതലത്തില്‍ ജൂണിലെ ഉത്പാദനം ഏതാണ്ട് 850000 വാഹനങ്ങളായി ചുരുക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ളതില്‍ നിന്നും 100,000 എണ്ണത്തിന്റെ കുറവാണിത്.
ഷാങ്ഹായിലെ കോവിഡ്19 ലോക്ക്ഡൗണ്‍ കാരണമുണ്ടായ വിതരണ ക്ഷാമം കാരണം ചൈനയിലെ ഫാക്ടറിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമുണ്ടായിരിക്കില്ല. ബുധന്‍ മുതല്‍ ജൂണ്‍ 3 വരെ അഞ്ച് ദിവസം വരെ സസ്‌പെന്‍ഷന്‍ ആയിരിക്കും. ഇത് മെയ്, ജൂണ്‍ മാസങ്ങളില്‍ മൊത്തം 10 ഫാക്ടറികളില്‍ നടപ്പിലാക്കും.
‘ജൂണ്‍ മുതല്‍ ആഗസ്ത് വരെ പ്രതിമാസം ശരാശരി 850,000 വാഹനങ്ങളാണ് ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കുക. ചിപ്പ് ക്ഷാമവും കോവിഡ#്19 പൊട്ടിപ്പുറപ്പെടുന്നതും മറ്റ് ഘടകങ്ങളും മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണിത്,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

X
Top