1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ 24 മണിക്കൂറില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 0.85 ശതമാനം ഉയര്‍ന്ന് 1.03 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോവിപണി അളവ് 1.38 ശതമാനം ഇടിഞ്ഞ് 68.48 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.27 ശതമാനം അഥവാ 4.98 ബില്ല്യണും സ്‌റ്റേബിള്‍ കോയിന്‍ 91.55 ശതമാനം അഥവാ 62.69 ബില്ല്യണുമാണ്. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധവിത്തം 0.30 ശതമാനം ഇടിവ് നേരിട്ട് 39.80 ശതമാനമായി.

ജനകീയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ 21.332.67 ഡോളറിലാണ് ബിറ്റ്‌കോയിനുള്ളത്. ഏഴ് ദിവസത്തെ ഇടിവ് 10.69 ശതമാനം.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 24 മണിക്കൂറില്‍ 2.38 ശതമാനം ഉയര്‍ന്ന് 1635.53 ഡോളറിലെത്തി. ഏഴ്ദിവസത്തെ കുറവ് 13.54 ശതമാനം. ബിഎന്‍ബി-296.14 ഡോളര്‍ (034 ശതമാനം തകര്‍ച്ച), എക്‌സ്ആര്‍പി – 0.343 ഡോളര്‍ (1.26 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ – 0.4586 (0.85 ശതമാനം ഉയര്‍ച്ച), സൊലാന-35.09 ഡോളര്‍ (0.32 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.06765 ഡോളര്‍ (0.57 ശതമാനം ഇടിവ്), പൊക്കോട്ട്-7.54 ഡോളര്‍ (0.43 ശതമാനം ഇടിവ്), ഷിബാ ഇനു-0.00001318 (1.09 ശതമാനം ഉയര്‍ച്ച), അവലാഞ്ച്- 23.07 ഡോളര്‍ (2.11 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

മറ്റ് പ്രമുഖ വാര്‍ത്തകളില്‍, 115 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ കഴിഞ്ഞ ആറ് മാസത്തില്‍ ക്രിപ്‌റ്റോ കൈവശം വയ്ക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്തതായി വാര്‍ത്ത വന്നു. 18 മുതല്‍ 60 വയസുവരെയുള്ളവരില്‍ 15 ശതമാനം പേര്‍ ക്രിപ്‌റ്റോ ഇടപാടുകാരാണെന്ന് കുകോയിന്‍ നടത്തിയ സര്‍വേ കാണിക്കുന്നു.

X
Top