1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ച്ച നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.95 ശതമാനം ഇടിവ് നേരിട്ട് 1.14 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 17.83 ശതമാനം ഇടിവ് നേരിട്ട് 64.83 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.15 ബില്ല്യണ്‍ ഡോളര്‍ അഥവാ 8.01 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 59.59 ബില്ല്യണ്‍ അഥവാ 92.69 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.15 ശതമാനമാണ് ഇടിവ് നേരിട്ടത്. എന്നാല്‍ ഒരാഴ്ചയില്‍ 2.63 ശതമാനം ഉയര്‍ച്ചനേടാന്‍ ബിടിസിയ്ക്കായി. നിലവില്‍ 23,781.51 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 1.30 ശതമാനം താഴ്ന്ന് 1,878.41 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ നേട്ടം 9.92 ശതമാനമാണ്. ബിഎന്‍ബി-313.46 ഡോളര്‍ (1.39 ശതമാനം ഇടിവ്), കാര്‍ഡാനോ-0.555 ഡോളര്‍ (2.01 ശതമാനം ഇടിവ്),സൊലാന-42.83 ഡോളര്‍ (2.55 ശതമാനംഇടിവ്), ഡോഷ്‌കോയിന്‍-0.08422
ഡോളര്‍ (2.27 ശതമാനം ഇടിവ്),പൊക്കോട്ട്-8.78 ഡോളര്‍ (0.77 ശതമാനം ഇടിവ്), അവലാഞ്ച്-27.25 ഡോളര്‍ (3.04 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.3773 ഡോളര്‍ (0.19വര്‍ധന) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top