മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

നഷ്ടം വരിച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ബുധനാഴ്ച മെച്ചപ്പെട്ട പ്രകടനം നടത്തിയ ക്രിപ്‌റ്റോകറന്‍സി വിപണി വ്യാഴാഴ്ച വീണ്ടും നഷ്ടത്തിലായി. കര്‍ശന പണനയവുമായി മുന്നോട്ടുപോകാനുള്ള ഫെഡ് റിസര്‍വ് തീരുമാനം നഷ്ടസാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും വ്യക്തികളെ അകറ്റുകയാണ്. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍, 1.43 ശതമാനം താഴ്ന്ന് (24 മണിക്കൂറില്‍) 860.48 ബില്യണ്‍ ഡോളറിലാണുള്ളത്.

വിപണി അളവ് 0.51 ശതമാനം ഉയര്‍ന്ന് 44.79 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.26 ബില്യണ്‍ അഥവാ 5.04 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 41.56 ബില്യണ്‍ ഡോളര്‍ അഥവാ 92.79 ശതമാനവുമാണ്. ബിറ്റ്‌കോയിന്‍ മേധാവിത്തം 0.29 ശതമാനം കൂടി 39.60 ശതമാനത്തിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ് കോയിന്‍ 0.85 ശതമാനം താഴ്ന്ന് 17,720.92 ഡോളറിലാണുള്ളത്.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകോയിനായ എഥേരിയം 2.96 ശതമാനം താഴ്ച വരിച്ച് 1290.05 ഡോളറിലെത്തി. ബിഎന്‍ബി-265.10 ഡോളര്‍ (3.02 ശതമാനം), എക്‌സ്ആര്‍പി-0.3807 ഡോളര്‍ (2.72 ശതമാനം), ഡോഷ്‌കോയിന്‍-0.0878 ഡോളര്‍ (3.71 ശതമാനം), കാര്‍ഡാനോ-0.3018 ഡോളര്‍ (3.17 ശതമാനം), പൊക്കോട്ട്-5.20 ഡോളര്‍ (2.13 ശതമാനം), ഷിബാഇനു-0.000008888 ഡോളര്‍ (3.46 ശതമാനം), അവലാഞ്ച്-13.57 ഡോളര്‍ (1.77 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍ നേരിട്ട ഇടിവ്.

അതേസമയം സൊലാന-14.08 ഡോളര്‍ (0.45 ശതമാനം വര്‍ധനവ്) നേട്ടമുണ്ടാക്കി.

X
Top