മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സി തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ താഴ്ച വരിച്ചു. വിപണി മൂല്യം 1.38 ശതമാനം ഇടിഞ്ഞ് 844.43 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 37.67 ശതമാനം വര്‍ധിച്ച് 32.54 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.15 ബില്യണ്‍ അഥവാ 6.60 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 29.80 ബില്യണ്‍ അഥവാ 91.58 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍(ബിടിസി)മേധാവിത്തം 0.14 ശതമാനം കൂടി 38.69 ശതമാനമായി. ബിടിസി-16984 ഡോളര്‍ (1.84 ശതമാനം),എഥേരിയം-1254.22 ഡോളര്‍ (3.24 ശതമാനം), ബിഎന്‍ബി-283.68 ഡോളര്‍ (2.21 ശതമാനം), എക്‌സ്ആര്‍പി-0.3748 ഡോളര്‍ (2.94 ശതമാനം), ഡോഷ്‌കോയിന്‍-0.08899 ഡോളര്‍ (8.10 ശതമാനം), കാര്‍ഡാനോ-0.3061 ഡോളര്‍ (1.87 ശതമാനം), പൊക്കോട്ട്-5.15 ഡോളര്‍ (2.34 ശതമാനം), ഷിബാ ഇനു-0.000008881 ഡോളര്‍ (3.62 ശതമാനം), സൊലാന-13.18 ഡോളര്‍ (3.32 ശതമാനം), അവലാഞ്ച്-12.85 ഡോളര്‍ (4.19 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍ നേരിട്ട തകര്‍ച്ച.

അതേസമയം, ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കും മറ്റ് ആസ്തികള്‍ക്കും തുല്യമായ നികുതി സമ്പ്രദായം പ്രതീക്ഷിക്കുകയാണ് ക്രിപ്‌റ്റോ നിക്ഷേപകര്‍. 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) നികുതി അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറായിരുന്നു. ഇതോടെ ക്രിപ്‌റ്റോ വ്യവസായം രാജ്യത്ത് തകര്‍ന്നടിഞ്ഞു.

ആഭ്യന്തര എക്സ്ചേഞ്ചുകളിലെ ട്രേഡിംഗ് അളവ് 90 ശതമാനമാണ് കുറഞ്ഞത്.

X
Top