എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ സമ്മിശ്ര പ്രകടനം

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച സമ്മിശ്രമപ്രകടനം നടത്തി. ബിറ്റ്‌കോയിന്റെയും സൊലാനയുടേയും പിന്‍ബലത്തില്‍ ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.64 ശതമാനം ഉയര്‍ന്നു. ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ 1.18 ട്രില്യണ്‍ ഡോളറിലാണ് വിപണി മൂല്യമുള്ളത്.

ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 41.30 ശതമാനം ഉയര്‍ന്ന് 82.49 ബില്യണ്‍ ഡോളറിലെത്തി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.99 ശതമാനം അഥവാ 7.4 ബില്യണ്‍ ഡോളര്‍. സ്‌റ്റേബിള്‍ കോയിന്‍ 87.52 ശതമാനം അഥവാ 72.20 ബില്യണ്‍ ഡോളര്‍.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.98 ശതമാനം ഉയര്‍ന്ന് 46.35 ശതമാനമായി.ബിറ്റ്‌കോയിന്‍-28198.15 ഡോളര്‍ (3.09 ശതമാനം ഉയര്‍ച്ച), എഥേരിയം-1780.28 ഡോളര്‍ (0.80 ശതമാനം താഴ്ച), ബിഎന്‍ബി-338.35 ഡോളര്‍ (0.15 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3828 ഡോളര്‍ (3.07 ശതമാനം താഴ്ച), കാര്‍ഡാനോ-0.3828 ഡോളര്‍ (0.82 ശതമാനം താഴ്ച),ഡോഷ്‌കോയിന്‍-0.07381 ഡോളര്‍ (1.35 ശതമാനം താഴ്ച), സൊലാന-23.31 ഡോളര്‍ (6.69 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.44 ഡോളര്‍ (0.70 ശതമാനം താഴ്ച), അവലാഞ്ച്-17.39 ഡോളര്‍ (1.47 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top