മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

കനത്ത തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി, ബിറ്റ്‌കോയിന്‍ രണ്ട് വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: 24 മണിക്കൂറില്‍ കനത്ത തകര്‍ച്ചയാണ് ക്രിപ്‌റ്റോകറന്‍സി വിപണി നേരിട്ടത്. ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 10.10 ശതമാനം താഴ്ന്ന് 879.16 ബില്യണ്‍ ഡോളറിലേയ്ക്ക് വീണു. വിപണി അളവ് 88.69 ശതമാനം ഉയര്‍ന്ന് 224.42 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.56 ശതമാനം അഥവാ 10.23 ബില്യണും സ്റ്റേബിള്‍ കോയിന്‍ 94.01 ശതമാനം അഥവാ 210.98 ബില്യണ്‍ ഡോളറുമാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 10.87 ശതമാനം കുറഞ്ഞ് 17,584.26 ഡോളറിലാണുള്ളത്. രണ്ട് വര്‍ഷത്തെ താഴ്ചയാണിത്. ഒരാഴ്ചയിലെ കുറവ് 13.76 ശതമാനം.

മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.26 ശതമാനം താഴ്ന്ന് 38.91 ശതമാനമായിട്ടുണ്ട്.യു.എസ് കണ്‍സ്യൂമര്‍ പ്രൈസ് സൂചിക റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് തകര്‍ച്ച. യു.എസിലെ എഫ്ടിഎക്‌സില്‍ നിന്നുള്ള വലിയ പിന്‍വലിക്കലും വിപണിയെ തളര്‍ത്തി.

എഫ്ടിഎക്‌സിന്റെ എഫ്ടിടി ടോക്കണ്‍ ഹോള്‍ഡിംഗ് ലിക്വിഡേറ്റ് ചെയ്യുകയാണെന്ന ബൈനാന്‍സിന്റെ പ്രഖ്യാപനമാണ് പിന്‍വലിക്കലിന് കാരണമായത്. രണ്ടാമത്തെ വലിയ കോയിനായ എഥേരിയവും പതറുകയാണ്. 24 മണിക്കൂറില്‍ 16.94 ശതമാനവും ഒരാഴ്ചയില്‍ 20.93 ശതമാനും ഇടിഞ്ഞ ഈതര്‍ 1227.98 ലാണ് വ്യാപാരത്തിലുള്ളത്.

ബിഎന്‍ബി-301.11 ഡോളര്‍ (7.47 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3776 ഡോളര്‍ (14.19 ശതമാനം ഇടിവ്), കാര്‍ഡാനോ-0.3565 (7.89 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.090 (10.65 ശതമാനം ഇടിവ്), സൊലാന-19.10 ഡോളര്‍ (5.95 ശതമാനം ഇടിവ്) പൊക്കോട്ട്-6.62 ഡോളര്‍ (6.21 ശതമാനം ഇടിവ്),അവലാഞ്ച് -14.50 ഡോളര്‍ (14.10 ഡോളര്‍ ഇടിവ്) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top