മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 1.52 ശതമാനം താഴ്ന്ന് 782.21 ബില്യണ്‍ ഡോളറിലെത്തി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 2.18 ശതമാനം ഉയര്‍ന്ന് 62.42 ബില്യണിലാണുള്ളത്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.34 ബില്യണ്‍ അഥവാ 6.95 ശതമാനവും സ്റ്റേബിള്‍കോയിന്‍ 94.53 ശതമാനം അഥവാ 59.00 ബില്യണുമാണ്.

മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.09 ശതമാനം താഴ്ന്ന് 38.68 ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍, 24 മണിക്കൂറില്‍ 1.97 ശതമാനം താഴ്ന്ന് 15782.72 ഡോളറായി. ഒരാഴ്ചയിലെ താഴ്ച 6.27 ശതമാനം.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോയായ എഥേരിയം 2.78 ശതമാനം താഴ്ന്ന് 1092.74 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ താഴ്ച 13.63 ശതമാനം. ബിഎന്‍ബി-255.79 ഡോളര്‍ (1.31 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3624 ഡോളര്‍ (3.31 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3015 ഡോളര്‍ (1.69 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07482 ഡോളര്‍ (1.90 ശതമാനം താഴ്ച), പൊക്കോട്ട്- 5.06 ഡോളര്‍ (2.88 ശതമാനം താഴ്ച), ഷിബാ ഇനു-0.000008323 ഡോളര്‍ (3.76 ശതമാനം താഴ്ച), സൊലാന-11.07 ഡോളര്‍ (6.80 ശതമാനം താഴ്ച), അവലാഞ്ച്-11.60 ഡോളര്‍ (2.54 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top