മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 1 ശതമാനം താഴ്ച വരിച്ചു. 826.88 ബില്യണ്‍ ഡോളറാണ് നിലവിലെ വിപണി മൂല്യം.

ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 24 മണിക്കൂറില്‍ 10.89 ശതമാനം ഇടിവ് നേരിട്ട് 55.99 ബില്യണ്‍ ഡോളറിലാണുള്ളത്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.16 ശതമാനം അഥവാ 2.89 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 93.92 ശതമാനം അഥവാ 52.59 ബില്യണ്‍ ഡോളറുമാണ്. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.18 ശതമാനം ഉയര്‍ന്ന് 38.50 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 0.50 ശതമാനം താഴ്ന്ന് 16,567.07 ഡോളറിലാണുള്ളത്. ഏഴ് ദിവസത്തെ ഉയര്‍ച്ച 0.10 ശതമാനം. രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 24 മണിക്കൂറില്‍ 1.82 ശതമാനം താഴ്ന്ന് 1199.67 ഡോളറിലെത്തി.

ഒരാഴ്ചയിലെ താഴ്ച 0.25 ശഥമാനം. 22,673.82 ഡോളറില്‍ നിന്നുമാണ് 30 ദിവസത്തിനുള്ളില്‍ ബിടിസി നിലവിലെ വിലയിലെത്തിയത്. അതേസമയം എഥേരിയത്തിന്റെ 30 ദിവസത്തെ ഉയര്‍ച്ച 1661.3. ഡോളറാണ്.

ബിഎന്‍ബി-267.30 ഡോളര്‍ (1.93 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3737 ഡോളര്‍ (0.16 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.8509 ഡോളര്‍ (0.81 ശതമാനം ഇടിവ്), കാര്‍ഡാനോ-0.34 ഡോളര്‍ (2.67 ശതമാനം ഇടിവ്), പൊക്കോട്ട്-5.64 ഡോളര്‍ (2.62 ശതമാനം ഇടിവ്), സൊലാന-13.71 ഡോളര്‍ (3.08 ശതമാനം ഇടിവ്), ഷിബാഇനു-0.000009093 ഡോളര്‍ (1.81 ശതമാനം ഇടിവ്), അവലാഞ്ച് -13.05 ഡോളര്‍ (0.16 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top