1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ഒരാഴ്ച തുടര്‍ന്ന തകര്‍ച്ചയ്ക്ക് അറുതി വരുത്തി ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 0.19 ശതമാനം ഉയര്‍ന്ന് 962.91 ബില്ല്യണ്‍ ഡോളറിലെത്തുകയായിരുന്നു.ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 12.08 ശതമാനം ഇടിവ് നേരിട്ട് 59.84 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 4.72 ബില്ല്യണ്‍ അഥവാ 7.89 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 92.42 ശതമാനം അഥവാ 55.30 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.12 ശതമാനം ഉയര്‍ന്ന് 39.51 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 0.77 ശതമാനം ഉയര്‍ന്നു. നിലവില്‍ 19,879.83 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 6.53 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 2.16 ശതമാനം താഴ്ന്ന് 1,425.19 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 17.21 ശതമാനം ഇടിവാണ്. ബിഎന്‍ബി-276.45 ഡോളര്‍ (1.09 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.3671 ഡോളര്‍ (11.49 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4772 ഡോളര്‍ (3.86 ശതമാനം ഉയര്‍ച്ച), സൊലാന-32.78 ഡോളര്‍ (0.74 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.06131 ഡോളര്‍ (2.96 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.99 ഡോളര്‍ (2.24 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു -0.00001173 ഡോളര്‍ (0.87 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -18.21 ഡോളര്‍ (2.00 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top