
ന്യൂഡല്‍ഹി: വ്യാഴാഴ്ച തിരിച്ചുകയറിയ ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു.നിലവില്‍ 0.24 ശതമാനം ഉയര്‍ന്ന് 941.85 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 5.28 ശതമാനം താഴ്ന്ന് 68.69 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.89ബില്ല്യണ്‍ ഡോളര്‍ അഥവാ 5.66 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 63.04 ബില്ല്യണ്‍ അഥവാ 91.77 ശതമാനവുമായി.
ഏതാണ്ട് എല്ലാ ക്രിപ്‌റ്റോ കോയിനുകളും 24 മണിക്കൂറില്‍ നേട്ടത്തിലായി. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.06 ശതമാനം ഉയര്‍ച്ച നേടി. ഒരാഴ്ചയിലെ ഉയര്‍ച്ച 2.45 ശതമാനം.
നിലവില്‍ 19,438.78 ഡോളറാണ് ബിറ്റ്‌കോയിന്‍ വില. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.14 ശതമാനം ഉയര്‍ന്ന് 1,335.26 ഡോളറിലാണുള്ളത്. ടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 2.72ശതമാനമാണ്.
ബിഎന്‍ബി-284.65 ഡോളര്‍ (1.45 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.4349 ഡോളര്‍ (0.34 ശതമാനം വര്‍ധനവ്),സൊലാന-34.14 ഡോളര്‍ (1.61 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.06043 ഡോളര്‍ (0.36 ശതമാനം വര്‍ധനവ്),പൊക്കോട്ട് -6.46 ഡോളര്‍ (0.33 ശതമാനം വര്‍ധനവ്), അവലാഞ്ച്-17.36 ഡോളര്‍ (1.39 ശതമാനം വര്‍ധനവ്), എക്‌സ് ആര്‍പി-0.48 ഡോളര്‍ (10.25 ശതമാനം വര്‍ധനനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.






