മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: പ്രധാന ക്രിപ്‌റ്റോകറന്‍സികളെല്ലാം നേട്ടത്തിലായ ദിവസമാണ് തിങ്കളാഴ്ച. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 1.38 ശതമാനം ഉയര്‍ന്ന് 929.92 ബില്ല്യണ്‍ ഡോളറിലെത്തി. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 29.381 ശതമാനം വര്‍ധിച്ച് 44.33 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 3.55 ബില്ല്യണ്‍ അഥവാ 8.01 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 92.98 ശതമാനം അഥവാ 41.22 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.09 ശതമാനം ഉയര്‍ന്ന് 40.13 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 1.59 ശതമാനം ഉയര്‍ന്നു. നിലവില്‍ 19,454.83 ഡോളറിലാണ് ബിടിസിയുള്ളത്. ഇതോടെ ഏഴ് ദിവസത്തെ ഉയര്‍ച്ച 0.60 ശതമാനമാക്കാനും ബിടിസിയ്ക്കായി.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 2.58 ശതമാനം ഉയര്‍ന്ന് 1,317.46 ഡോളറിലാണുള്ളത്. ഒരാഴ്ചയിലെ ഉയര്‍ച്ച 0.18 ശതമാനം. ബിഎന്‍ബി-273.28 ഡോളര്‍ (1.16 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.4749 ഡോളര്‍ (1.77 ശതമാനം താഴ്ച്ച), കാര്‍ഡാനോ-0.3713 ഡോളര്‍ (1.05 ശതമാനം ഉയര്‍ച്ച), സൊലാന-30.51 ഡോളര്‍ (1.91 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.05951ഡോളര്‍ (0.87 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് – 6.21 ഡോളര്‍ (0.84 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു-0.00001033 ഡോളര്‍ (0.65 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -16.04 ഡോളര്‍ (2.84 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top