മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ തകര്‍ച്ച തുടരുന്നു. 0.71 ശതമാനം കുറവില്‍ 935.38 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്. മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 10.12 ശതമാനം താഴ്ന്ന് 61.54 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.45ബില്ല്യണ്‍ ഡോളര്‍ അഥവാ 5.61 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 57.59 ബില്ല്യണ്‍ അഥവാ 93.58 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.90 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഉയര്‍ച്ച 0.67 ശതമാനം. നിലവില്‍ 9,273.29 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.39 ശതമാനം താഴ്ന്ന് 1,321.85 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 0.75 ശതമാനമാണ്.

ബിഎന്‍ബി-282.33 ഡോളര്‍ (0.56 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4312 ഡോളര്‍ (0.34 ശതമാനം ഇടിവ്),സൊലാന-32.91 ഡോളര്‍ (3.22 ശതമാനംഇടിവ്), ഡോഷ്‌കോയിന്‍-0.06147 ഡോളര്‍ (2.35 ശതമാനം ഉയര്‍ച്ച),പൊക്കോട്ട്-6.29 ഡോളര്‍ (1.84 ശതമാനം ഇടിവ്), അവലാഞ്ച്-17.18 ഡോളര്‍ (1.35 ശതമാനം ഇടിവ്), എക്‌സ് ആര്‍പി-0.473ഡോളര്‍ (0.21 കുറവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top