1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ചയും നേട്ടം തുടര്‍ന്നു. 1.21 ശതമാനം ഉയര്‍ച്ച നേടി 1.07 ട്രില്ല്യണ്‍ ഡോളറിലാണ് ക്രിപ്‌റ്റോകറന്‍സി വിപണിയുള്ളത്. വിപണി അളവ് 23.61ശതമാനം കൂടി 84.40 ബില്ല്യണ്‍ ഡോളറിലെത്തി.

ഇതില്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.97 ശതമാനം അഥവാ 5.88 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 77.60 അഥവാ 91.95 ശതമാനവുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോകോയിനായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 2.37 ശതമാനം നേട്ടത്തോടെ 22,126.98 ഡോളറിലെത്തി. ഏഴ് ദിവസത്തിലെ നേട്ടം 12.24 ശതമാനമായി വര്‍ധിപ്പിക്കാനും ഈ ഉയര്‍ച്ചയോടെ ബിറ്റ്‌കോയിന് സാധിച്ചു.

മറ്റ് കോയിനുമുകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.47 ശതമാനം വര്‍ദ്ധിച്ച് 39.62 ശതമാനമാണ്. എഥേരിയം 24 മണിക്കൂറിനുള്ളില്‍ 1.15 ശതമാനം താഴ്ന്ന് 1,744.22 ഡോളറിലെത്തി. ഏഴ് ദിവസത്തില്‍ 11.55 ശതമാനം ഉയര്‍ച്ചയാണ് രണ്ടാമത്തെ വലിയ കോയിനായ എഥേരിയം കൈവരിച്ചത്.

ബിഎന്‍ബി-297.49 ഡോളര്‍ (0.65 ശതമാനം വര്‍ധനവ്), ബൈനാന്‍സ് -1.00 ഡോളര്‍ (0.04 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3557 ഡോളര്‍ (0.06ശതമാനം വര്‍ധന), കാര്‍ഡാനോ-0.5162 ഡോളര്‍ (0.58 ശതമാനം വര്‍ധന), ഡോഷ്‌കോയിന്‍-0.0644 ഡോളര്‍(0.72 ശതമാനം വര്‍ധന), പൊക്കോട്ട്-7.96 ഡോളര്‍ (3.26 ശതമാനം വര്‍ധന), സൊലാന-37.91 ഡോളര്‍(9.31 ശതമാനം വളര്‍ച്ച), അവലാഞ്ച്-21.54 ഡോളര്‍ (5.78 ശതമാനം വര്‍ധനവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികളുള്ളത്.

X
Top