
ന്യൂഡല്‍ഹി: ഓഗസ്റ്റ് 29 ന് ഒരു ട്രില്യണ്‍ ഡോളറിന് താഴെയെത്തിയ ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം തിരിച്ചുകയറി. 24 മണിക്കൂറില്‍ വിപണി മൂല്യം 1.05 ട്രില്ല്യണ്‍ ഡോളറില്‍ എത്തുകയായിരുന്നു. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 2.09 ശതമാനം താഴ്ന്ന് 88.70 ബില്ല്യണ്‍ ഡോളറാണ്.
ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 7.10 ബില്ല്യണ്‍ അഥവാ 8.00 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 94.25 ശതമാനം അഥവാ 83.60 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.15 ശതമാനം ഉയര്‍ന്ന് 38.96 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 0.75 ശതമാനം ഉയര്‍ന്നു.
നിലവില്‍ 21,297.97 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ ഉണര്‍വ് 7.30 ശതമാനം. രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 0.60 ശതമാനം താഴ്ന്ന് 1,724.06 ഡോളറിലാണുള്ളത്.
ഒരാഴ്ചയില്‍ ഇടിഎച്ച് 10.92 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബിഎന്‍ബി- 293.61 ഡോളര്‍ (0.40 ശതമാനം താഴ്ച്ച), എക്‌സ് ആര്‍പി-0.3553 ഡോളര്‍ (0.78 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.5141 ഡോളര്‍ (2.52 ശതമാനം ഉയര്‍ച്ച), സൊലാന-34.72 ഡോളര്‍ (2.72 ശതമാനം താഴ്ച്ച), ഡോഷ്‌കോയിന്‍-0.06406 ഡോളര്‍ (0.25 ശതമാനം താഴ്ച്ച), പൊക്കോട്ട് -7.69 ഡോളര്‍ (2.62 ശതമാനം താഴ്ച്ച), ഷിബാ ഇനു- 0.0000131 ഡോളര്‍ (0.64 ശതമാനം താഴ്ച്ച), അവലാഞ്ച് -20.37 ഡോളര്‍ (0.16 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.






