മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം വീണ്ടും 1 ട്രില്യണിന് താഴെ

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1 ട്രില്ല്യണിന് താഴെയെത്തി. 4.83 ശതമാനം താഴ്ന്ന് 978.11 ബില്യണിലാണ് നിലവില്‍ മൂല്യമുള്ളത്. സെപ്തംബര്‍ 14 ന് ഒരു ട്രില്യണ്‍ ഡോളറിന് താഴെയെത്തിയ മൂല്യം ഒക്ടോബര്‍ 29 ന്‌ വീണ്ടും തിരിച്ചുകയറിയിരുന്നു.

മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 45.02 ശതമാനം ഉയര്‍ന്ന് 120.21 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.72ബില്ല്യണ്‍ ഡോളര്‍ അഥവാ 5.59 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 111.51 ബില്ല്യണ്‍ അഥവാ 92.77 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4.97 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ താഴ്ച 4.14 ശതമാനം. നിലവില്‍ 19,707.29ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 6.53 ശതമാനം താഴ്ന്ന് 1,476.81 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ താഴ്ച 7.42 ശതമാനമാണ്.

ബിഎന്‍ബി-324.00 ഡോളര്‍ (0.11ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3847 ഡോളര്‍ (5.63 ശതമാനം ഇടിവ്),സൊലാന-28.15 ഡോളര്‍ (10.55 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.1009 ഡോളര്‍ (13.41 ശതമാനം ഇടിവ്),പൊക്കോട്ട്-6.58 ഡോളര്‍ (4.01 ശതമാനം താഴ്ച്ച), അവലാഞ്ച്-16.68 ഡോളര്‍ (8.85 ശതമാനം ഇടിവ്‌വ്), എക്‌സ് ആര്‍പി-0.4386 ഡോളര്‍ (6.99 താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top