
ന്യൂയോര്‍ക്ക്: പണപ്പെരുപ്പം തടയാന്‍ ശക്തമായ നടപടികളെടുക്കുമെന്ന സൂചനയുമായി ആഗോള കേന്ദ്രബാങ്കുകള്‍. ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട സെമിനാറില്‍ സംസാരിക്കവേയാണ് കര്‍ശനവും ഏകീകൃതവുമായ നടപടി ആവശ്യമാണെന്ന് മുന്‍നിര കേന്ദ്ര ബാങ്കര്‍മാര്‍ പ്രഖ്യാപിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വിസ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കൊറിയ എന്നിവയുടെ മേധാവികളും നിരവധി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നയ നിര്‍മ്മാതാക്കളും ഫെഡിന്റെ വാര്‍ഷിക റിട്രീറ്റില്‍ സംസാരിച്ചു.
പണപ്പെരുപ്പം അര്‍ത്ഥവത്തായ രീതിയില്‍ കുറയുന്നത് വരെ പലിശ നിരക്ക് ഉയര്‍ത്താന്‍ പ്രതിബദ്ധമാണെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോമി പവല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് കുറച്ച് സമയത്തേക്ക് നിയന്ത്രിത നയ നിലപാട് നിലനിര്‍ത്തേണ്ടതുണ്ട്, വ്യോമിംഗില്‍ നടന്ന ഒത്തുചേരലില്‍ പവല്‍ പറഞ്ഞു. നയരേഖകളില്‍ അയവ് വരുത്തുന്നത് പണപ്പെരുപ്പത്തിനെതിരായ ചരിത്രപരമായ യുദ്ധത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രബാങ്ക് ഡോവിഷ് നയത്തിലേയ്ക്ക് തിരിയില്ല എന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ തുടര്‍ന്ന് അഭിപ്രായപ്പെട്ടു. ഇതോടെ യുഎസ് സൂചികകള്‍ വെള്ളിയാഴ്ച കൂപ്പുകുത്തി. നാസ്ഡാക്ക് 3.9% വും എസ്ആന്റ്പി 500 3.3% ശതമാനവും ഇടിവ് നേരിട്ടു. ജൂണ്‍ 13 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണിത്.
ഡൗ ജോണ്‍സാകട്ടെ 1,000 പോയിന്റ് അല്ലെങ്കില്‍ 3% മായ്ച്ചു കളഞ്ഞു. മൂന്ന് പ്രധാന ശരാശരികളും നാലാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. യൂറോപ്പിലെയും യുഎസിലെയും നയ നിര്‍മ്മാതാക്കള്‍, ദശാബ്ദങ്ങളിലെ ഏറ്റവും ചൂടേറിയ പണപ്പെരുപ്പത്തോട് പൊരുതുകയാണ്. അവര്‍ ദൃഢനിശ്ചയത്തോടെ നിരക്ക് ഉയര്‍ത്തുന്നു. വില സമ്മര്‍ദ്ദം വളരെ ഉയര്‍ന്ന നിലയിലായിരിക്കെ യാതൊരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാകുന്നില്ല, ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ബ്ലൂംബര്‍ഗ് പറയുന്നു.
വേദനയുണ്ടാക്കിയാലും നിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനുള്ള വേദിയായി ജാക്‌സണ്‍ ഹോള്‍ മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 80 ലധികം കേന്ദ്രബാങ്കുകള്‍ ഇതിനോടകം നിരക്കുകള്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറഞ്ഞു.