വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ആപ്പിളിന്റെ തലപ്പത്തേക്ക് ജോണ്‍ ടെര്‍നസ് എത്തിയേക്കും

പ്പിളിനെ നയിക്കാന്‍ ജോണ്‍ ടെര്‍നസ് എത്തുമെന്ന് സൂചന. ഇപ്പോള്‍ ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം തലവനായ ജോണ്‍ ടെര്‍നസ് 2001-ലാണ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്.

ഐ പാഡിന്റെ എല്ലാ ജനറേഷനിലും ഉള്‍പ്പെട്ട മോഡലുകളും ഏറ്റവും പുതിയ ഐഫോണിന്റെയും എയര്‍പോഡിന്റെയും മേല്‍നോട്ടം വഹിച്ചിട്ടുള്ള വ്യക്തിയാണ് ജോണ്‍ ടെര്‍നസ്.

ആപ്പിളിന്റെ സിഇഒ ടിം കുക്കിന് ഈ വര്‍ഷം നവംബര്‍ ഒന്നിന് 64 വയസ് തികയുകയാണ്. കുക്ക് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന ശ്രുതിയും ഇതോടൊപ്പം ഉയര്‍ന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ആപ്പിളിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയൊരാള്‍ എത്തുമെന്ന വാര്‍ത്ത പ്രചരിക്കുന്നത്.

2011-ലാണ് സ്റ്റീവ് ജോബ്‌സില്‍ നിന്നും ടിം കുക്ക് ആപ്പിളിന്റെ സിഇഒ സ്ഥാനമേറ്റെടുത്തത്.
ചുമതലയേറ്റതിന് ശേഷം കുക്ക് ചുമതലയേറ്റതിന് ശേഷം കുക്ക് ആപ്പിളില്‍ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നത്.

സ്മാര്‍ട്ട് വാച്ചും എയര്‍പോഡും ഉള്‍പ്പെടെയുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചതും, വീഡിയോ സ്ട്രീമിംഗ് പോലുള്ള പുതിയ ബിസിനസുകളിലേക്ക് ആപ്പിള്‍ പ്രവേശിച്ചതും കുക്കിന്റെ നേതൃത്വത്തിലാണ്.

X
Top