എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ടൈകോൺ കേരള 2025: നിക്ഷേപാന്തരീക്ഷം ശക്തമാക്കാൻ പുതിയ നിർദേശങ്ങൾ

കോട്ടയം: വർക്ക് ഫ്രം കേരള ആശയത്തിന് വലിയ വളർച്ച നേടി വരികയാണെന്നും ഗുണമേന്മയുള്ള ജീവിതവും ആഗോള അവസരങ്ങളും ഒരുമിച്ച് തേടുന്ന പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും കേരളം ഒരു പ്രിയപ്പെട്ട സ്ഥലമായി മാറുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ടൈകോൺ കേരള 2025-ൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. ഇത് കഴിവുള്ള പ്രൊഫഷണലുകളുടെ കരിയർ, സംരംഭങ്ങൾ, നവീകരണത്തിലൂന്നിയ സംരംഭങ്ങൾ എന്നിവ നിർമിക്കാൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന റിവേഴ്‌സ് മൈഗ്രേഷൻ പ്രവണതയും സംസ്ഥാനത്തിന്റെ ഇൻഡസ്ട്രിയൽ, ഡിജിറ്റൽ ഇക്കോസിസ്റ്റത്തോടുള്ള വളരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംരംഭകർക്ക് നിക്ഷേപകർക്കും പുതിയ അവസരങ്ങളൊരുക്കുന്ന നിർദേശങ്ങളാണ് ടൈകോൺ കേരള 2025-ൽ ഉയർന്നത്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സംരംഭക മനോഭാവത്തിൽ മാറ്റം അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത സ്പെഷ്യൽ ഇൻഡസ്ട്രീസ് സെക്രടറി എപിഎം മുഹമ്മദ്ഹനീഫ് ഐഎഎസ് പറഞ്ഞു. ബിസിനസ് ചെയ്യാനുളള സൗകര്യം, വ്യവസായ വളർച്ച, ഡിജിറ്റൽ രംഗത്തെ മുന്നേറ്റം തുടങ്ങിയ മേഖലകളിൽ വന്ന മാറ്റം കേരളത്തെ നിക്ഷേപ സൗഹൃദമാക്കി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 6,000 സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി വ്യവസായ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കരിയറുകളും സംരംഭങ്ങളും പുതുമയുള്ള പഠനങ്ങളും സ്വാതന്ത്ര്യവുമാണ് ഇന്നത്തെ കേരളം യുവതലമുറയ്ക്ക് നൽകുന്നതെന്ന് വ്യവസായ നേതാക്കളും എംപിമാരും സെഷനുകളിൽ അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇ യൂണിറ്റുകൾക്കുമുള്ള പിന്തുണയും നിക്ഷേപ സൗഹൃദ നിലപാടുകളും സംസ്ഥാനത്ത് കൂടുതൽ ശക്തമായി രൂപപ്പെട്ടുവരുന്നതായും വിലയിരുത്തപ്പെട്ടു. മാലിന്യം ഒരു സാമൂഹിക ഭാരമല്ല. പുതിയ ബിസിനസ് മോഡലുകള്‍ക്ക് അടിത്തറയാകുന്ന മൂല്യമുള്ള വിഭവമാണെന്ന് റീസൈക്കിള്‍ സ്ഥാപകനും സിഇഒയുമായ അഭയ് ദേഷ്പാണ്ഡെ അഭിപ്രായപ്പെട്ടു. വലിയ സംസ്ഥാന പദ്ധതികളിൽ റിസൈക്ലിംഗ് ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂരിൽ നിർമാണത്തിലിരിക്കുന്ന 1,000 ഏക്കർ റോബോട്ടിക് പാർക്കിന്റെ പുരോഗതി വിശദീകരിച്ച ഇന്ത്യർ ഇൻഫോർമേഷൻ സിസ്റ്റംസ് സിഇഒ രാജൻ പി ബാലചന്ദ്രൻ, ഗെയിമിംഗ്, വിനോദം, പൊതു പഠനം തുടങ്ങിയ മേഖലയെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കേരളത്തെ ഭാവിയിൽ വലിയ യുവ വ്യവസായ ഹബ്ബാക്കുമെന്ന് പറഞ്ഞു.

ഇന്ത്യയിലെ ബ്രാൻഡിംഗ്, ഹോസ്പിറ്റാലിറ്റി, സ്റ്റാർട്ടപ്, ഡിജിറ്റൽ വികസനം തുടങ്ങിയ മേഖലകളിൽ കേരളത്തിന്റെ പങ്ക് ഉയർന്നുവരുന്നതായി അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തി. ടൈകോൺ കേരള 2025-ന്റെ രണ്ടാം ദിനത്തിൽ വൈവിധ്യമാർന്ന കരിയർ അവസരങ്ങൾ, നിക്ഷേപ സാധ്യതകൾ, വിവിധ സംരംഭങ്ങളുടെ സിഇഒമാരുടെ വിലയിരുത്തലുകൾ, റിസൈക്ലിം​ഗ് സ്വപ്നം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയുടെ സുസ്ഥിര വളർച്ചയിൽ ഈ ആശയങ്ങൾ നിർണായകമാണെന്നും ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് എസിഐസി ചെയർമാനും ഹെൽട്ടെക്സ്സ് വൈൽപ്രോ ലിമിറ്റഡിന്റെ സ്ഥാപകനുമായ സി ബാലഗോപാൽ അർഹനായി. സ്റ്റാർട്ടപ്പ് വളർച്ചയ്ക്കും ഇന്ത്യയിലെ വ്യവസായ-ലൈഫ് സയൻസ് രംഗത്തെ മാറ്റങ്ങൾക്കുമുള്ള സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

X
Top