കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പെന്നി സ്റ്റോക്ക്

മുംബൈ: ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 12 നിശ്ചയിച്ചിരിക്കയാണ് കാര്യ ഫെസിലിറ്റീസ് ആന്റ് സര്‍വീസസ് ലിമിറ്റഡ്. 1: 1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുക. 2022 ല്‍ 40 ശതമാനം ഉയര്‍ച്ച നേടിയ പെന്നി സ്റ്റോക്കാണ് കാര്യയുടേത്.

സെപ്തംബര്‍ 12 ലെ 40 രൂപയാണ് 52 ആഴ്ച ഉയരം. 2021 ഡിസംബറില്‍ കുറിച്ച 12.65 രൂപ 52 ആഴ്ച താഴ്ചയുമാണ്. 13.74 കോടിയുടെ വിപണി മൂല്യമുള്ള കാര്യ ഫെസിലിറ്റീസ് & സര്‍വീസസ് ലിമിറ്റഡ് വാണിജ്യ സേവന വ്യവസായത്തില്‍ ഏര്‍പ്പെടുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്.

ഇന്റഗ്രേറ്റഡ് അസറ്റ് ആന്‍ഡ് ഫെസിലിറ്റിസ് മാനേജ്‌മെന്റില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു. സ്‌പെഷ്യലൈസ്ഡ് ക്ലീനിംഗ്, ശുചിത്വ സേവനങ്ങള്‍, ഹൗസ് കീപ്പിംഗ്, പാന്‍ട്രി, എംഇപി (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഹാന്‍ഡിമാന്‍ സേവനങ്ങള്‍ റിപ്പയര്‍ & മെയിന്റനന്‍സ്), കീടനിയന്ത്രണം, ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഗസ്റ്റ് ഹൗസ് മാനേജ്‌മെന്റ്, ഫെയ്ഡ് മെയിന്റനന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.

X
Top