വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ചൊവ്വാഴ്ച മാത്രം 20 ശതമാനം നേട്ടമുണ്ടാക്കി ഒരു മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: വിപണി ഇടിവ് നേരിടുമ്പോഴും ചൊവ്വാഴ്ച 20 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്റെത്. തുടര്‍ച്ചയായി 5 സെഷനുകളില്‍ ഓഹരി അപ്പര്‍സര്‍ക്യൂട്ടിലായി. നിലവിലുള്ള ഓഹരികളുടെ എണ്ണത്തേക്കാള്‍ 5.42 മടങ്ങ് അധികം വാങ്ങല്‍ ദൃശ്യമായി.
ഓഹരിയൊന്നിന് 2 രൂപ ലാഭവിഹിതം ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശചെയ്തിട്ടുണ്ട്. ഇതാണ് ഓഹിരിയുടെ കുതിപ്പിന് കാരണമായതെന്ന് കരുതുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സബ്‌സിഡിയറിയായ കമ്പനി കഴിഞ്ഞ ഒരാഴ്ചയില്‍ ഉയര്‍ന്നത് 21 ശതമാനമാണ്. ഒരുമാസത്തില്‍ 67.50 വളര്‍ച്ച നേടാനും കമ്പനിയ്ക്കായി.
അതായത് 196.70 രൂപയില്‍ നിന്നും 329.45 ലേക്കാണ് ഒരുമാസത്തില്‍ ഓഹരി സഞ്ചരിച്ചത്. 2022 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ നേട്ടം 215 ശതമാനമാണ്. 103.30 രൂപയില്‍ നിന്നാണ് ഓഹരി നിലവിലെ വിലയിലേയ്‌ക്കെത്തിയത്.
ആറുമാസത്തെ നേട്ടം 200 ശതമാനവും ഒരുവര്‍ഷത്തേത് 165 ശതമാനവുമാണ്. 123 രൂപയില്‍ നിന്നാണ് ഓഹരി 329 രൂപയിലേയ്ക്ക് കുതിച്ചത്. 4905 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. നിലവില്‍ 18.60 ലക്ഷം ഓഹരികളിലാണ് വ്യാപാരം നടക്കുന്നത്.
20 ദിവസത്തെ ശരാശരി ഓഹരികളുടെ എണ്ണം 47.19 ലക്ഷമാണ്. 3.63 പിഇ അനുപാതത്തിലാണ് ഓഹരിവിലയുള്ളത്. അതേസമയം മേഖലയുടെ പിഇ 22.38 ആണ്. ഒരോഹരിയ്ക്ക് 0.61 നിരക്കില്‍ ലാഭവിഹിതവും ലഭ്യമാണ്.

X
Top