എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

തേ‌ർ‌ഡ് പാർട്ടി ഇൻഷ്വറൻസുകളുടെ പ്രീമിയം നിരക്കുകളിൽ കുറവ് വരുന്നു

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസിന്റെ പ്രീമിയം നിരക്കുകളിൽ കുറവ് വരുത്തും.

കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം സ്കൂൾ ബസ്സുകൾ, സ്വകാര്യ കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയത്തിലാണ് കുറവുണ്ടാകുക.

ഇൻഷ്വറൻസ് നിരക്ക് കുറയ്ക്കാനുള്ള മന്ത്രാലയത്തിന്റെ നിർദേശം വാഹന ഉടമകൾക്ക് ആശ്വാസമേകുന്നതാണ്.

കരട് വി‍ജ്‍ഞാപന പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് 15 ശതമാനവും വിന്റേജ് കാറായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ കാറുകൾക്ക് 50 ശതമാനവും പ്രീമിയത്തിൽ കിഴിവ് നിർദേശിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കും യഥാക്രമം 15 ശതമാനവും 7.5 ശതമാനവും കുറയും.

ഓട്ടോറിക്ഷകൾക്ക് അടിസ്ഥാന പ്രീമിയം നിരക്കിൽ ഏകദേശം 6.5 ശതമാനം കുറവുണ്ടാകും. 2023-24ൽ ഓട്ടോറിക്ഷകൾക്കായുള്ള നിർദ്ദിഷ്ട അടിസ്ഥാന പ്രീമിയം 2,371 രൂപയാണ്. ഇത് നിലവിലെ നിരക്കായ 2,539 രൂപയിൽ നിന്ന് 6.8 ശതമാനം കുറവാണ്.

ഇ-റിക്ഷകൾക്ക് പുതിയ നിരക്ക് പ്രകാരം അടിസ്ഥാന പ്രീമിയം 1,539 രൂപയാക്കിയിട്ടുണ്ട്. ഇപ്പോൾ നൽകിവന്ന നിരക്ക് 1,648 രൂപയാണ്. കരട് വിജ്ഞാപനമനുസരിച്ച് കാറുകളുടെ തേർഡ് പാർട്ടി പ്രീമിയം നിരക്കുകൾ മാറ്റമില്ലാതെ 2,094 രൂപയായി തുടരും. എസ്‌.യു.വികൾക്ക് 7,897 രൂപയായും മാറ്റമില്ലാതെ തുടരും.

75 സിസിയിൽ കൂടാത്ത ഇരുചക്രവാഹനങ്ങൾക്ക് 538 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 714 രൂപയും 2,804 രൂപയുമാണ് നിരക്ക്.

7500 കിലോഗ്രാമിൽ കൂടാത്ത ചരക്ക് വാണിജ്യ വാഹനങ്ങൾക്ക് (മൂന്ന് ചക്രം ഒഴികെയുള്ളവ) 16,049 രൂപയും 40,000 കിലോഗ്രാമിൽ കൂടുതലുള്ള വാഹനങ്ങൾക്ക് 27,186 മുതൽ 44,242 രൂപ വരെയുമാണ് നിരക്ക്.

30 കിലോവാട്ടിൽ കൂടാത്ത സ്വകാര്യ ഇ-കാറുകൾക്ക് 1,780 രൂപയും 30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ളവയ്ക്ക് 2,904 രൂപയും 65 കിലോവാട്ടിൽ കൂടുതലുള്ള ഇ-കാറുകൾക്ക് (6,712 രൂപ) നിരക്ക്.

ഒരു വാഹനം അപകടത്തിൽപ്പെടുമ്പോൾ ആ വാഹനത്തിനും ഉടമയ്ക്കുമല്ലാതെ മറ്റ് ആളുകൾക്കോ വാഹനങ്ങൾക്കോ ഉണ്ടാകുന്ന നാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതാണ് തേർഡ് പാർട്ടി ഇൻഷ്വറൻസ്.

മോട്ടോർ വെഹിക്കിൾസ് ആക്ട് ഒഫ് ഇന്ത്യ, 1988, പ്രകാരം എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് നിർബന്ധമായും എടുത്തിരിക്കണം.

X
Top