വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഈയാഴ്ച എക്‌സ് ഡിവിഡന്റാകുന്ന ഓഹരികള്‍

കൊച്ചി:ഈയാഴ്ച എക്‌സ് ഡിവിഡന്റാകുന്ന ഓഹരികള്‍ ചുവടെ.

ഭാരത് രസായന്‍: കെമിക്കല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപ അഥവാ 15 ശതമാനം അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. സെപ്തംബര്‍ 6 ആണ് റെക്കോര്‍ഡ് തീയതി. 5 ന് എക്‌സ് ഡിവിഡന്റാകും. . സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളില്‍ ഒന്നാണ് ഭാരത് രസായന്‍.ഓഹരി 300 ശതമാനത്തിലധികം റിട്ടേണ്‍ ആണ് നല്‍കിയത്.

മാംഗളൂര്‍ കെമിക്കല്‍സ്
1.20 രൂപയാണ് ലാഭവിഹിതം. റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 6. 5 ന് ഓഹരി എക്‌സ് ഡിവിഡന്റാകും.

വിപുല്‍ ഓര്‍ഗാനിക്‌സ്
0.90 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 7 ആണ്. ആറാം തീയതി എക്‌സ് ഡിവിഡന്റാകും.

വിനതി ഓര്‍ഗാനിക്‌സ്
6.50 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 7. ആറിന് ഓഹരി എക്‌സ് ഡിവിഡന്റാകും. 5 വര്‍ഷത്തില്‍ 350 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണിത്.

കെംഫാബ് ആല്‍ക്കലിസ്
1.25 രൂപ ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 8. 7 ന് എക്‌സ് ഡിവിഡന്റാകും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഓഹരി 120 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ച കൈവരിച്ചു.

X
Top