റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

‘ജിഎസ്ടി വരുമാനം ചില്ലിക്കാശ് കൊടുക്കാനില്ല’; മൂന്ന് തവണ സംസ്ഥാനങ്ങൾക്ക് പണം മുൻകൂർ നൽകി: ധനമന്ത്രി

ദില്ലി: ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണെന്നും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആരോപിച്ചിരുന്നു. ഇതിന് ശക്തമായ രീതിയാലാണ് മന്ത്രി മറുപടി നൽകിയത്.

‘ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് നൽകുന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണ്. പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം തികച്ചും തെറ്റാണ്. ജിഎസ്ടി വരുമാനം ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.

മൂന്ന് തവണ പണം മുൻകൂറായി നൽകി. ഒരു സംസ്ഥാനത്തിനും ജിഎസ്ടി വരുമാനം നൽകാനില്ല. സംസ്ഥാനങ്ങൾക്കുള്ള പണം നൽകാൻ കാലതാമസവുമില്ല.

പ്രതിപക്ഷ നേതാവിന്റ ഭാഗത്ത് നിന്നുള്ള ഈ നിരുത്തരവാദപരമായ കുറ്റപ്പെടുത്തൽ തെറ്റാണ്’- മന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.

X
Top