ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ന്യൂഡൽഹി: ഉത്പന്നങ്ങളുടെ ചില്ലറ വില്പന വില നിർണയം കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദപരവുമാക്കാൻ എം.ആർ.പി സംവിധാനത്തില്‍ പുനക്രമീകരണം വരുത്തിയേക്കും. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകള്‍.

വ്യവസായ-ഉപഭോക്തൃ സംഘടനകള്‍, നികുതി ഉദ്യോഗസ്ഥർ എന്നിവരുമായി ഇതുസംബന്ധിച്ച്‌ ഉപഭോക്തൃകാര്യ വകുപ്പ് ചർച്ച നടത്തിയതായാണ് സൂചന. ഒരേ ഉത്പന്നത്തിന് വ്യത്യസ്ത എംആർപി വരുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തതായി അറിയുന്നു.

അവശ്യവസ്തുക്കള്‍, പായ്ക്ക് ചെയ്തവ, ദൈനംദിന ഉപയോഗത്തിലുള്ളവ തുടങ്ങിയവയുടെ നിർമാണത്തിനും വിപണനത്തിനുമുള്ള ചെലുവുകളെ എം.ആർ.പിയുമായി ബന്ധിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങള്‍ വേണമോയെന്നകാര്യവും പരിശോധിക്കുന്നുണ്ട്.

കൃത്യത, അളവുകള്‍, ലേബല്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള അധികാരമാണ് 2009ലെ ലീഗല്‍ മെട്രോളജി നിയമ പ്രകാരം ഉപഭോക്തൃ വകുപ്പിനുള്ളത്. വില നിർണയത്തിനുള്ള വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള അധികാരമില്ല.

മിക്കവാറും വികസിത രാജ്യങ്ങളില്‍ എം.ആർ.പി സംവിധാനം ഇല്ല. വിപണിയാണ് അവിടെ വില നിശ്ചയിക്കുന്നത്. സർക്കാരിന്റെ വില നിയന്ത്രണം ഉള്ള അവശ്യവസ്തുക്കള്‍ക്കൊഴികെ ഇവിടെ വില തീരുമാനിക്കുന്നത് നിർമാതാവാണ്. റീട്ടെയില്‍ കച്ചവടക്കാർക്ക് ലേബലില്‍ അടിച്ചിരിക്കുന്ന പരമാവധി വില ഈടാക്കാൻ നിലവില്‍ കഴിയും. എംആർപി എങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് നിർമാതാക്കള്‍ വിശദീകരിക്കേണ്ടതുമില്ല.

ഒരു ഉത്പന്നത്തിന് 5,000 രൂപ എംആർപി ഉള്ളപ്പോള്‍ 50 ശതമാനം കിഴിവില്‍ 2,500 രൂപയ്ക്ക് വില്‍ക്കുകയാണെങ്കില്‍ അത്രയും ഉയർന്നതുക എന്തിനാണ് ടാഗില്‍ നല്‍കുന്നതെന്ന ചോദ്യം ഉയരുന്നു.

നിർമാണ-വിതരണ ചെലവുകളോടൊപ്പം നിശ്ചിത ശതമാനം മാർജിനും എന്ന കാഴ്പ്പാട് ആണ് അനുയോജ്യമെന്ന വിലയിരുത്തലുമുണ്ട്. അതേസമയം, നിലവിലെ സംവിധാനത്തില്‍ മാറ്റം ആവശ്യമില്ലെന്നാണ് വ്യവസായ പ്രതിനധികള്‍ ആവശ്യപ്പെട്ടത് എന്നറിയുന്നു. ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തുന്നത് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിലും വിലനിർണയ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും ആരോപണമുണ്ട്.

എംആർപി സംവിധാനത്തില്‍ മാറ്റംവരുത്തണമെങ്കില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടന പുനഃക്രമീകരിക്കേണ്ടിവരും. ഇക്കാര്യത്തില്‍ ധനമന്ത്രാലയവുമായുള്ള ധാരണയും വേണ്ടിവരും. നിലവില്‍ ജിഎസ്ടി ഈടാക്കുന്നത് ഇടപാട് മൂല്യത്തിന്മേലാണ്. എംആർപിയിലല്ല.

X
Top