അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രാജ്യത്ത് ഫോൺ ഉപയോക്താക്കൾ 119 കോടി

മുംബൈ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (Trai) കഴിഞ്ഞ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 119 കോടിയായി.

വരിക്കാരുടെ എണ്ണത്തിൽ വയർലൈൻ, മൊബൈൽ സെഗ്മെന്റുകളിൽ എയർടെലാണ് ജനുവരി മാസത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.

എയർടെലിന് ഒരു മാസത്തിനുള്ളിൽ 16.53 ലക്ഷം മൊബൈൽ വരിക്കാരെ ലഭിച്ചു. ആകെ മൊബൈൽ വരിക്കാരിൽ 46.5 കോടി റിലയൻസ് ജിയോ വരിക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള എയർടെലിന് 38.69 കോടി വരിക്കാർ.

വി (വോഡഫോൺ–ഐഡിയ) ക്ക് 13 ലക്ഷം വരിക്കാരെയും ബിഎസ്‌എൻഎലിന് 3.69 ലക്ഷം വരിക്കാരെയും കഴിഞ്ഞ ജനുവരി മാസത്തിൽ നഷ്ടമായി.

X
Top