Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു

അബുദാബി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ അറിയിച്ചതാണിത്.
ഐ.ടി., എൻജിനിയറിങ്, ബാങ്കിങ്, ഫിൻടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകൾ മുതൽ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളിൽവരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ.യിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് – 35.5 ലക്ഷം. 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്.

11 ലക്ഷത്തിലേറെപ്പേരുമായി കുവൈത്താണ് മൂന്നാമത്. ഒമാൻ-7.79 ലക്ഷം, ഖത്തർ-7.45 ലക്ഷം, ബഹ്‌റൈൻ- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം. ഗൾഫിലെ അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിൽ.

ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാർക്ക് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയതായും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം 3.98 ലക്ഷം പേർക്കാണ് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയത്.

10-ാം ക്ലാസിനുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്സിങ് ഉൾപ്പെടെ ചില മേഖലകളിൽ ജോലിക്കു പോകുന്നവർക്കുമാണ് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമുള്ളത്.

X
Top