ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്‍റെ നിക്ഷേപം 26,200 കോടി രൂപയായി

കൊച്ചി: ഓപ്പൺ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 26,200 കോടി രൂപയിലെത്തിയതായി 2024 നവംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ മേഖലകളിലായി കുറഞ്ഞത് 65 ശതമാനം ഓഹരി നിക്ഷേപമാണ് ഫണ്ടിനുണ്ടാകുക.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ടിഐ മൈന്‍ഡ്ട്രീ, ബജാജ് ഫിനാന്‍സ്, സൊമാറ്റോ, ഇന്‍ഫോസിസ്, ഇന്‍ഫോ എഡ്ജ് ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക്, കോഫോര്‍ജ്, ട്രെന്‍റ് തുടങ്ങിയവയിലാണ് ഫണ്ടിന്‍റെ നിക്ഷേപത്തില്‍ 42 ശതമാനവും എന്നും നവംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന ഓഹരി നിക്ഷേപം കെട്ടിപ്പടുക്കുകയും ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുകയും ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ ഫ്ളെക്സി കാപ് ഫണ്ടിനെ വിലയിരുത്തുന്നത്.

X
Top