
ഇന്ത്യയുടെ പതിനാറാമത് സെൻസസ് നടപടികൾ പൂര്‍ണ്ണമായും ഡിജിറ്റൽ ആവും. സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS)എന്ന അത്യാധുനിക പോർട്ടൽ വഴിയാണ് നിര്‍വ്വഹണം. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഏറെ വൈകിയാണ് ആരംഭിക്കുന്നത്. കോവിഡ്-19 പാൻഡെമിക് കാരണം പറഞ്ഞാണ് അവസാന ഘട്ടത്തിലും നീട്ടിക്കൊണ്ട് പോയത്.
ഒന്നാം ഘട്ടം (ഹൗസ്‌ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും):
2026ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ.കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കലാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.ഇതിനായി 33ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടം (ജനസംഖ്യാ കണക്കെടുപ്പ് – PE):
2027ഫെബ്രുവരിയിൽ നടക്കും.
പ്രത്യേകതകൾ
കടലാസ് അപേക്ഷകൾക്ക് പകരം കൈമാറാവുന്ന ഡിജിറ്റൽ ഉപകരണങ്ങൾ (Handheld devices)ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.
സെൻസസ് പ്രവർത്തനങ്ങളുടെ ഏകോപനം,ഉദ്യോഗസ്ഥരുടെ നിയമനം,പരിശീലനം,തത്സമയ നിരീക്ഷണം എന്നിവ CMMS പോർട്ടൽ വഴി നിർവഹിക്കും.
പൗരന്മാർക്ക് സ്വന്തം നിലയിൽ വിവരങ്ങൾ പോർട്ടൽ വഴി രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി ഈ സെൻസസിൽ ഉണ്ടാകും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സെൻസസ് പ്രവർത്തനങ്ങൾക്കായി 11,718 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
ജിയോ ടാഗിംഗ് (Geo-tagging): വീടുകളുടെയും വാർഡുകളുടെയും അതിരുകൾ കൃത്യമായി നിശ്ചയിക്കാൻ വെബ് അധിഷ്ഠിത മാപ്പിംഗ് ടൂളുകൾ ഉപയോഗിക്കും.
ഫീൽഡ് ഉദ്യോഗസ്ഥർ: ഏകദേശം 32ലക്ഷം എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഈ പ്രക്രിയയിൽ പങ്കാളികളാകും.ഇവർക്ക് റോൾ അടിസ്ഥാനമാക്കിയുള്ള ആക്‌സസ് (Role-based access) നൽകും.
ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്ക് (HLB): സാധാരണ ജനവാസ മേഖലകളിൽ 700-800ജനസംഖ്യയ്ക്ക് ഒരു ബ്ലോക്ക് എന്ന നിലയിൽ തിരിക്കും.
ജനസാന്ദ്രത കുറഞ്ഞ മേഖലകൾ: കുറഞ്ഞത് 300വീടുകളെങ്കിലും ഉൾപ്പെടുത്തി ഒരു ബ്ലോക്ക് രൂപീകരിക്കും. ഡാറ്റാ കളക്ഷൻ ഏളുപ്പമാക്കാനാണ് ഈ വേര്‍തിരിവ്.






