ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

റൂട്ട് റാഷണലൈസേഷൻ വിജയം; കെഎസ്ആര്‍ടിസിയുടെ ഒറ്റ ദിനം ലാഭം 14,61,217 രൂപ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കിയ ആദ്യ ആശയം വന്‍ വിജയം.

ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചത്.

ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതോടെ ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്‌സ് ഒഴിവാക്കി13,101 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിച്ചു. 2,09,825 രൂപ മെയിന്റനന്‍സ് തുകയിനത്തില്‍ ലാഭം നേടി.
കിലോമീറ്ററിന് നാലു രൂപ സ്‌പെയര്‍പാര്‍ട്‌സ് കോസ്റ്റ് ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലഭിക്കാന്‍ കഴിയുന്നത് 4,38,36,500 രൂപയാണ്.

അനാവശ്യ ചെലവുകളും വരുമാന ചോര്‍ച്ചയും തടയുക എന്നതാണ് കോടികള്‍ വരുമാനമുള്ള കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് ആവശ്യമെന്ന് തിരിച്ചറിവാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

ഓര്‍ഡിനറി സര്‍വീസുകളില്‍ നടപ്പിലാക്കി വന്‍വിജയമായ ഈ പദ്ധതി സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവര്‍ത്തികമാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സര്‍വീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കാൻ സാധിക്കും.

X
Top