ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി കണക്കുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി കണക്കുകൾ. നിർമാണം നടക്കുന്ന അഞ്ച് ലക്ഷത്തോളം വീടുകളുടെ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചുവെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകും.

44 നഗരങ്ങളിലെ 1,981 പ്രൊജക്ടുകളിലായാണ് ഇത്രയും വീടുകളുടെ പണി മുടങ്ങി കിടക്കുന്നതെന്ന് ഡാറ്റ അനലെറ്റിക്സ് സ്ഥാപനമായ പ്രൊപ്ഇക്വിറ്റിയുടെ കണക്കുകൾ പറയുന്നു.

2018ൽ 4,65,555 യുണിറ്റുകളാണ് നിർമാണം പൂർത്തിയാവാതെ കിടന്നതെങ്കിൽ നിലവിൽ ഇത്തരം വീടുകളുടെ എണ്ണം ഒമ്പത് ശതമാനം ഉയർന്ന് 5,08,202ലേക്ക് എത്തി. നിർമാണം പൂർത്തിയാക്കിയ വീടുകൾ മൂന്ന് മുതൽ നാല് വർഷങ്ങൾ കൊണ്ടാണ് വിറ്റുപോകുന്നത്.

14 ടയർ വൺ നഗരങ്ങളിലെ 1,636 പ്രൊജക്ടുകളിലായി 4,31,946 യുണിററുകളുടെ നിർമാണമാണ് പൂർത്തിയാവാനുള്ളത്. 28 ടയർ രണ്ട് നഗരങ്ങളിൽ 345 പ്രൊജക്ടുകളിലായി 76,256 യൂണിറ്റുകളുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.

ടയർ വൺ നഗരങ്ങളിൽ 76,256 വീടുകളുമായി നോയിഡയാണ് ഒന്നാമത്. ടയർ രണ്ട് നഗരങ്ങളിൽ 13,393 വീടുകളുടെ നിർമാണം പൂർത്തിയാവാനുള്ള ഭീവണ്ടിയാണ് ഒന്നാമത്.

പ്രൊജക്ടുകൾ യാഥാർഥ്യമാക്കുന്നതിൽ ബിൽഡർമാർക്കുള്ള പരിചയസമ്പത്തിന്റെ കുറവാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

വീടുകൾ നിർമിക്കാൻ ഉപയോഗിക്കേണ്ട പണം വകമാറ്റിയതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചുവെന്ന വിലയിരുത്തലും പുറത്ത് വന്നിട്ടുണ്ട്.

X
Top