
തിരുവനന്തപുരം: വൈദ്യുതി സർചാർജ് ജനുവരി മാസത്തിലും തുടരും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. പത്തുപൈസയ്ക്ക് പുറമേ നിലവിലുള്ള 9 പൈസ സർചാർജ് 17 പൈസയാക്കണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം അംഗീകരിച്ചില്ല.
പുതുവർഷത്തില്‍ സർചാർജ് ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉപയോക്താക്കള്‍. ഇതിനിടെയാണ് തിരിച്ചടി.
കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോള്‍ സർച്ചാർജ്.
ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർചാർജിലൂടെ ഈടാക്കുന്നത്.