സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വൈദ്യുത വാഹന വിപണി തിളങ്ങുന്നു

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ മുന്നേറ്റം നവംബറിലും തുടർന്നു. മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ മികച്ച ഉണർവാണ് നവംബറില്‍ ഇ, വി വിപണിയില്‍ ദൃശ്യമായത്.

അതേസമയം ഇലക്‌ട്രിക് ടു വീലർ വില്‍പ്പന മന്ദഗതിയിലായി. ജി.എസ്.ടി കുറഞ്ഞതോടെ ഉപഭോക്താക്കള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുകയാണെന്ന് ഡീലർമാർ പറയുന്നു. ടി.വി.എസ് മോട്ടോർ മാത്രമാണ് കഴിഞ്ഞ മാസം ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയില്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയത്. നവംബറില്‍ രാജ്യത്തൊട്ടാകെ 1.6 ലക്ഷം ഇലക്‌ട്രിക് ടു വീലറുകളാണ് വിറ്റഴിച്ചത്.

അതേസമയം പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ, ജെ.എസ്.ഡബ്‌ള്യു, ഹ്യുണ്ടായ് മോട്ടോർ എന്നിവയെല്ലാം വൈദ്യുത കാറുകളുടെ വില്‍പ്പനയില്‍ മികച്ച വളർച്ച കഴിഞ്ഞ മാസം കൈവരിച്ചു.

നടപ്പുവർഷം ഇന്ത്യയിലെ മൊത്തം ഇ കാർ വില്‍പ്പന 1.75 ലക്ഷം യൂണിറ്റുകള്‍.

X
Top