ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പത്ത് ലക്ഷം വില്‍പ്പന നേടി ഇ സ്കൂട്ടര്‍ വിപണി

കൊച്ചി: പത്ത് ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയുമായി ഇന്ത്യയിലെ ഇലക്‌ട്രിക് ടു വീലർ വിപണി പുതിയ ചരിത്രം സൃഷ്‌ടിക്കുന്നു.

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളെല്ലാം ഇലക്‌ട്രിക് സ്കൂട്ടർ വിപണിയില്‍ മത്സരത്തിനെത്തിയതാണ് വില്‍പ്പനയില്‍ കുതിപ്പുണ്ടാക്കിയത്. ഇതോടെ ചൈനയ്ക്ക് പിന്നിലായി ലോകത്തിലെ പ്രമുഖ ഇ സ്കൂട്ടർ വിപണിയായി ഇന്ത്യ മാറി.

ഒല ഇലക്‌ട്രിക്കാണ് 3.5 ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയുമായി മുൻനിരയില്‍. 2.1 ലക്ഷം വാഹനങ്ങളുടെ വില്‍പ്പന നേടിയ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്. പുതിയ മോഡലുകളും മികച്ച ആനുകൂല്യങ്ങളുമാണ് ഇലക്‌ട്രിക് ടു വീലറുകളുടെ വില്‍പ്പനയ്ക്ക് കരുത്താകുന്നത്.

ആകർഷകമായ മോഡലുകള്‍ അവതരിപ്പിച്ചും പുതിയ ഉപഭോക്താക്കളെ നേടിയും ബജാജ് ഇലക്‌ട്രിക്, ഏതർ, ആംപിയർ, ഹീറോ എന്നിവയും വിപണിയില്‍ വിപ്ളവം സൃഷ്ടിക്കുന്നു. 2021ല്‍ 1.78 ലക്ഷം ഇലക്‌ട്രിക് ടു വീലറുകളുടെ വില്‍പ്പനയാണ് ഇന്ത്യയിലുണ്ടായിരുന്നത്.

പുതിയ മോഡലുകള്‍
ഹോണ്ട രണ്ട് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ആക്ടിവ ഇ, ക്യു.സി 1 എന്നീ മോഡലുകള്‍ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിക്കുന്നത്.

തുടക്കത്തില്‍ ഡല്‍ഹി,മുംബയ്, ബംഗളുരു എന്നിവിടങ്ങളില്‍ എത്തും. ബുക്കിംഗ് ജനുവരിയില്‍ തുടങ്ങും. ആക്ടിവ ഇയില്‍ ഹോണ്ട വികസിപ്പിച്ച മൊബൈല്‍ പവർ ബാക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയും ക്യുസി 1ല്‍ ഹസ്ര്വ ദൂരം സഞ്ചരിക്കുന്നവർക്ക് പറ്റിയ നിശ്ചിത ബാറ്ററിയുമുണ്ട്.

ഹോണ്ട ആക്ടിവ ഇ, ക്യു.സി 1 എന്നിവയുടെ പ്രതീക്ഷിക്കുന്ന വില ഒരു ലക്ഷം മുതല്‍ 1.2 ലക്ഷം രൂപ വരെ

X
Top