ജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ച് കച്ചവടം നടത്തിയാൽ കടുത്ത നടപടിഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറുംഭക്ഷ്യ എണ്ണ വില കുറയ്ക്കാൻ കേന്ദ്രം; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചുഇന്ത്യയിൽ സൗദി സർക്കാറിന്റെ വൻ നിക്ഷേപത്തിന് കളമൊരുങ്ങുന്നു

കേരളത്തിൽ കാലവർഷം എത്തി

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.

അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് തുടർന്നുള്ള 3 ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

9-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ
10-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
11-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
12-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

സാധാരണയിൽനിന്ന് അൽപം വൈകി കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തേ പ്രവചിച്ചത്.

എന്നാൽ കാലവർഷം ലക്ഷദ്വീപിന്റെ അടുത്തെത്തിയെങ്കിലും അവിടെ നിന്നു മുന്നേറാൻ അനുകൂല സാഹചര്യങ്ങൾ ഉണ്ടായില്ല. തുടർന്ന് പറഞ്ഞതിലും നാലു ദിവസം വൈകി ജൂൺ എട്ടിനാണ് കാലവർഷം കേരളത്തിലെത്തുന്നത്.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ കേരളത്തിൽ ഇത്തവണ കൂടുതൽ മഴ പെയ്യുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നേരത്തേയുള്ള പ്രവചനം.

കഴിഞ്ഞ ഏതാനും വർഷങ്ങളിലേതു പോലെ ജൂണിൽ മെല്ലെ പെയ്ത്, ജൂലൈയിൽ ശക്തിയാർജിച്ച് ഓഗസ്റ്റോടെ കനത്ത മഴ ലഭിക്കുന്ന തരത്തിലാകും ഇത്തവണയും കാലവർഷത്തിന്റെ രീതി.

X
Top