അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്

മുംബൈ: നടപ്പ് വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 10 മില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണ്‍ കയറ്റുമതി നടത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ദ്ധനവാണിത്. സെപ്തംബറില്‍ മാത്രം 1.2 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ കയറ്റുമതി ചെയ്യപ്പെട്ടു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 155 ശതമാനം അധികം. മാത്രമല്ല, കമ്പനി തങ്ങളുടെ എല്ലാ ഐഫോണ്‍ മോഡലുകളും -പ്രോ, പ്രോമാക്സ്സ്, എയര്‍- ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ഏപ്രിലില്‍ ഹുസൂരില്‍ ടാറ്റ ഇലക്ട്രോണിക്‌സും ബെംഗളൂരുവില്‍ ഫോക്‌സ്‌കോണും ഐഫോണ്‍ അസംബ്ലിംഗ് ഫാക്ടറികള്‍ തുറന്നു.

കേന്ദ്രസര്‍ക്കാറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌ക്കീമിന് (പിഎല്‍ഐ) കീഴില്‍ ഈ വര്‍ഷം 22 ബില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണുകളാണ് നിര്‍മ്മിക്കപ്പെട്ടത്. ഇതില്‍ 17.5  ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യപ്പെട്ടു.

ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണുകളുടെ പ്രധാന വിപണിയായി യുഎസ് തുടരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 8.43 ബില്യണ്‍ ഡോളറിന്റേതാണ്. മുന്‍വര്‍ഷത്തില്‍ 2.88 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്.

ഇതില്‍ ഏറിയ പങ്കും ആപ്പിള്‍ ഐഫോണുകളാണ്. ഏതാണ്ട് എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകളുണ്ട്. ആപ്പിളിന് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 45 കമ്പനികള്‍ വേറെയും പ്രവര്‍ത്തിക്കുന്നു.

ഇവ ഒരുമിച്ച് ചേര്‍ന്ന് 350,000 തൊഴിലുകളാണ് സൃഷ്ടിച്ചത്. ഇതില്‍ 120000 എണ്ണം നേരിട്ടുള്ളവയാണ്.

X
Top