ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 2.6 മില്യൺ ഡോളർ സമാഹരിച്ച് ടെക്‌സ്‌റ്റ് മെർക്കാറ്റോ

ന്യൂഡൽഹി: 1ക്രൗഡ്, മൗണ്ട് ജൂഡി വെഞ്ച്വേഴ്‌സ്, ഇന്നോസ്പാർക്ക് വെഞ്ച്വേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രീ-സീരീസ് എ റൗണ്ടിൽ 2.6 മില്യൺ ഡോളർ സമാഹരിച്ച് ഉള്ളടക്ക സാങ്കേതികവിദ്യ കാറ്റലോഗിംഗ് സ്റ്റാർട്ടപ്പായ ടെക്‌സ്‌റ്റ് മെർക്കാറ്റോ. മോഡുലർ ക്യാപിറ്റൽ, ട്രെമിസ് ക്യാപിറ്റൽ എന്നിവയുൾപ്പെടയുള്ള ഏതാനും ഏഞ്ചൽ നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുത്തു. ഈ റൗണ്ടിലൂടെ സമാഹരിക്കുന്ന ഫണ്ട് തങ്ങളുടെ അന്താരാഷ്ട്ര കാൽപ്പാടുകൾ വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

കിരൺ രാമകൃഷ്ണയും സുഭജിത് മുഖർജിയും ചേർന്ന് 2011-ൽ സ്ഥാപിച്ച ടെക്‌സ്‌റ്റ് മെർക്കാറ്റോ അതിന്റെ എഐ ഉൽപ്പന്നങ്ങളുടെ സ്യൂട്ട് വഴി ഉള്ളടക്ക രചനയും കാറ്റലോഗിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. നൈയ്ക, മിന്ത്ര എന്നിവയുൾപ്പെടെ 50-ലധികം ബ്രാൻഡുകൾക്ക് കമ്പനി സേവനം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം തങ്ങളുടെ വരുമാനം മൂന്നിരട്ടിയായി വർധിച്ചതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

X
Top