ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാകാന്‍ ടെസ്ല

മുംബൈ: ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ഐക്കണിക് കമ്പനി, ടെസ്ല ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഇതിനുള്ള പ്രാരംഭ നിര്‍ദ്ദേശം കമ്പനി സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അര ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഒരു ജിഗാഫാക്ടറി നിര്‍മ്മിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ടെസ്ലയും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടുതല്‍ മീറ്റിംഗുകള്‍ നടത്തും. ടെസ്ലയെ പിന്തുണയ്ക്കുന്നതിനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് ഇന്ത്യ പരിഗണിച്ചേക്കും. ഫെയിം 3 സ്‌കീം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യവസായവുമായി ചര്‍ച്ച നടത്തുകയാണ്.

ഫെയിം 2 സ്‌കീം 2024 മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണിത്. ഏഷ്യ പസഫിക് രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനും ടെസ്ല പദ്ധതി തയ്യാറാക്കിയതായി അറിയുന്നു. വൈവിധ്യമാര്‍ന്ന ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനും ശക്തമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കാനും ടെസ്ല ലക്ഷ്യമിടുന്നു.

20 ലക്ഷം രൂപവരെയായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന ടെസ്ല കാറുകളുടെ വില. പ്രവര്‍ത്തനം ആരംഭിക്കുന്ന പക്ഷം മാരുതിക്കും ഹ്യുണ്ടായിക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായി ടെസ്ല മാറും.

X
Top