അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടെസ്‌ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി

ന്യൂഡൽഹി: ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല’യ്ക്ക് ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ താത്പര്യമില്ലെന്നും പക്ഷേ ഷോറൂമുകൾ സ്ഥാപിക്കാൻ താത്പര്യമുണ്ടെന്നും കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി.

രാജ്യത്ത് ഇലക്‌ട്രിക് കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതിന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇലക്‌ട്രിക് കാറുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വിളിച്ച വിവിധ സർവകക്ഷി യോഗങ്ങളിൽ ഒരുതവണ മാത്രമാണു ടെസ്‌ല പ്രതിനിധികൾ പങ്കെടുത്തതെന്നും തുടർന്നു നടന്ന യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം ഇലക്‌ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിനു പകരം അവയുടെ ഇറക്കുമതി കൂട്ടുന്നതിനുള്ള പദ്ധതികളിലേക്കു കടക്കുകയാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
15 ശതമാനം വരെ ഇറക്കുമതി തീരുവ കുറച്ച് പ്രതിവർഷം 8000 കാറുകൾ ഇറക്കുമതി ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തിൽ ഇറക്കുമതി തീരുവ കുറച്ചാൽ വിദേശ കന്പനികളുടെ ഇലക്‌ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്‌ടിക്കുമെന്നതിൽ സംശയമില്ല.

X
Top