എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ടെസ്ല ഒക്ടോബറില്‍ ഇന്ത്യയില്‍ വിറ്റത് 40 കാറുകള്‍

മുംബൈ: ജൂലൈയില്‍ ഇന്ത്യയില്‍ ആദ്യ ഷോറൂം തുറന്ന ടെസ്ല ഒക്ടോബറില്‍ 40 കാറുകള്‍ വിറ്റഴിച്ചു. സെപ്റ്റംബറിലെ 64 യൂണിറ്റുകള്‍  കൂടി ചേര്‍ത്ത് മൊത്തം വില്‍പ്പന 104 യൂണിറ്റുകളായി. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാതാവ് നിലവില്‍ മോഡല്‍ വൈ എസ്യുവി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

വ്യവസായ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ 18,055 ഇവി യൂണിറ്റുകളാണ് മൊത്തത്തില്‍ വിറ്റുപോയത്. സെപ്തംബറിനെ അപേക്ഷിച്ച് 17.78 ശതമാനം വളര്‍ച്ച. അതേസമയം ടെസ്ലയുടെ വില്‍പന ഒക്ടോബറില്‍ 37.5 ശതമാനം കുറഞ്ഞു.

നിലവില്‍ കമ്പനിയ്ക്ക് രാജ്യത്ത് രണ്ട് ഷോറൂമുകളാണുള്ളത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ മേക്കര്‍ മാക്‌സിറ്റിയിലും ന്യൂഡല്‍ഹിയിലെ എയ്റോസിറ്റിയിലെ വേള്‍ഡ്മാര്‍ക്ക് 3യിലും. ഇന്ത്യന്‍ ഇവി വിപണിയിലേയ്ക്കുള്ള കമ്പനിയുടെ പ്രവേശം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്

അതേസമയം വിലനിര്‍ണ്ണയം എതിരാളികള്‍ക്ക് മേല്‍ അവര്‍ക്ക് ആനുകൂല്യം നല്‍കുന്നു.

X
Top