അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നെറ്റ് വര്‍ക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ട് ടെലികോം കമ്പനികൾ

പുതിയ സിം എടുക്കുമ്പോൾ അതിന് റേഞ്ച് ഉണ്ടോ എന്ന് കൂടി പരിശോധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ. എടുക്കുന്ന സിമ്മിന് നമ്മുടെ വീട്ടിലോ,ജോലിസ്ഥലത്തോ നെറ്റ്‌വർക്ക് സ്പീഡും, റേഞ്ചും ഇല്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാക്കാറുണ്ട്.എന്നാൽ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ.

2024 ൽ ട്രായ് പുറത്തിറക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ പ്രകാരം ടെലികോം കമ്പനികൾ അവരുടെ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ടിരിക്കുകയാണ്.

ടെലികോം സേവനദാതാക്കളെല്ലാം അവരുടെ സേവന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ്‌വർക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം എന്ന മാർഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നടപടി, ഇതിനായി ഏപ്രില്‍ ഒന്ന് വരെയായിരുന്നു സമയം നല്‍കിയിരുന്നത്.

ടെലികോം സേവനദാതാക്കൾ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ ഉൾപ്പടെയുള്ള വിശദവിവരങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ബിഎസ്എൻഎൽ, എയര്‍ടെല്‍ , ജിയോ,വോഡഫോണ്‍ ഐഡിയ, തുടങ്ങിയ കമ്പനികൾ ഇതിനോടകം തന്നെ മാപ്പ് പുറത്തുവിട്ടിട്ടുണ്ട്.

ഇനിമുതൽ ഈ പുതിയ സംവിധാനം വഴി 5ജി, 4ജി,3ജി, 2ജി നെറ്റ് വര്‍ക്കുകള്‍ വേഗത്തിൽ വേര്‍തിരിച്ചറിയാൻ സാധിക്കും.

X
Top