പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

5ജി സൗജന്യ സേവനം ടെലികോം കമ്പനികള്‍ തുടർന്നേക്കും

മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരീഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കില്ല. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍ ഒരുവര്‍ഷത്തേക്ക് കൂടി തുടര്‍ന്നേക്കും. 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ കുറവായതുകൊണ്ട് തന്നെ പ്രത്യേക പ്ലാനുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കില്ലെന്നാണ് വിലയിരുത്തല്‍.

4ജിയെ അപേക്ഷിച്ച് 5ജി വേഗത കൂടുതലാണെങ്കിലും യൂസര്‍ എക്‌സ്പീരിയന്‍സില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാരണം. നിലവില്‍ രാജ്യത്തെ ആകെ സ്മാര്‍ട്ട്‌ഫോണുകളില്‍ 12 ശതമാനം മാത്രമാണ് 5ജി പിന്തുണയുള്ളത്. ഈ സാഹചര്യത്തില്‍ സാധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ 5ജിയില്‍ നിന്നുള്ള വരുമാന സാധ്യത (Monetising) കുറവാണെന്നാണ് എയര്‍ടെല്ലിന്റെ നിഗമനം.

ഭാരതി എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ നല്‍കുന്നത്. 4ജി പാക്കേജ് ചാര്‍ജ് ചെയ്യുന്ന എല്ലാവര്‍ക്കും ഇരുകമ്പനികളും 5ജി നല്‍കുന്നുണ്ട്. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ 5ജി ലഭിക്കുന്നത്.

2023ല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗിനാവും ടെലികോം കമ്പനികള്‍ പ്രാധാന്യം നല്‍കുക.

X
Top