നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

കൊച്ചി കപ്പല്‍ശാലയ്ക്ക് യൂറോപ്പിൽ പുതിയ അവസരങ്ങള്‍ തുറക്കുന്നത് സാങ്കേതികവിദ്യാ നവീകരണം

കൊച്ചി: സാങ്കേതിക വിദ്യാ നവീകരണം സാധ്യമായതോടെ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ ശക്തമായി കടന്നു കയറി കൊച്ചി കപ്പല്‍ശാല. കപ്പല്‍ നിര്‍മാണ മേഖല കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ സാങ്കേതിക വിദ്യയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് കൊച്ചി കപ്പല്‍ശാലയുടെ പുതുതായി നിരവധി രാജ്യാന്തര ഓര്‍ഡറുകള്‍ നേടിത്തരുന്നുണ്ടെന്ന് മധു എസ് നായര്‍ അറിയിച്ചു.

2008ലുണ്ടായിരുന്ന കാര്‍ബണ്‍ എമിഷന്റെ തോത് 2050 ഓടെ 50 ശതമാനമാക്കി കുറക്കാനാണ് യു എന്നിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കപ്പലുകളില്‍ ഇന്ധനമായി എച്ച് എഫ് ഒയാണ് ഉപയോഗിക്കുന്നത്.

ടാര്‍ കഴിഞ്ഞാല്‍ അതിന്റെ തൊട്ടടുത്ത ഘട്ടമാണിത്. ഡര്‍ട്ടി ഫ്യൂവല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒരുപാട് കാര്‍ബണ്‍ എമിഷന്‍ സൃഷ്ടിക്കുന്നുണ്ട്. അതില്‍ നിന്ന് നിന്ന് മാറി ക്ലീന്‍ ഫ്യൂവല്‍സിലേക്ക് പോകുകയാണ് ലോകമെങ്ങും കപ്പല്‍ മേഖല. എച്ച് എഫ് ഒ മാര്‍ഗ നിര്‍ദേശ പ്രകാരം വിവിധ രാജ്യങ്ങള്‍ കപ്പലുകളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കൊച്ചി കപ്പല്‍ശാലക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നിരിക്കുകയാണ്.

ഓയില്‍ ആന്‍ഡ് ഗ്യാസില്‍ നിന്ന് മാറി വിന്‍ഡ് എനര്‍ജിക്കും ആള്‍ട്ടര്‍നേറ്റ് ഫ്യൂവലിനും പ്രാമുഖ്യം നല്‍കുന്ന ഒരു എമര്‍ജിംഗ് മാര്‍ക്കറ്റ് യൂറോപ്പിലുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വെസ്സലുകള്‍ നിര്‍മിക്കുന്നതിന് കൊച്ചി കപ്പല്‍ശാല ഇന്ന് പര്യാപ്തമാണ്. കൊച്ചി കപ്പല്‍ ശാലയുടെ ഏഴ് യൂണിറ്റുകളില്‍ കര്‍ണാടക യൂണിറ്റില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിഷിംഗ് വെസ്സലുകളും ടഗ്ഗുകളുമാണ് നിര്‍മിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച ഡിസൈനിംഗ് കമ്പനിയായ കാനഡയിലെ റോബര്‍ട്ട് അലനുമായി ചേര്‍ന്നാണ് വെസ്സലുകളും ടഗ്ഗുകളും ഡിസൈന്‍ ചെയ്യുന്നത്. ടഗ്ഗുകളുടെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് ശക്തമായി കടന്നു കയറാനാണ് ഇതിലൂടെ ഷിപ്പ് യാര്‍ഡ് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് ഈ ലക്ഷ്യം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

X
Top