
മുംബൈ: ലോവര്‍-ഹൈ, ലോവര്‍-ലോവര്‍ ഘടനയെ നിഷേധിച്ച നിഫ്റ്റി, സെപ്തംബര്‍ 16 ന് മികച്ച റാലി നടത്തി. അനുകൂല സാങ്കേതിക, മൊമന്റം സൂചികകള്‍ ബുള്ളുകളുടെ ശക്തി പ്രകടമാക്കുന്നു. 25250 ന് മുകളില്‍ സൂചിക 25400-25550 ലക്ഷ്യംവയ്ക്കും.25150-25000-24850 ലെവലുകളിലായിരിക്കും പിന്തുണ. ലാഭമെടുപ്പ് സംഭവിക്കുന്ന പക്ഷം, നിക്ഷേപകര്‍ അത് വാങ്ങല്‍ അവസരമാക്കുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50 (25239)
റെസിസ്റ്റന്‍സ്: 25,263-25,308-25,381
സപ്പോര്‍ട്ട്: 25,117-25,072- 24,999
ബാങ്ക് നിഫ്റ്റി (55148)
റെസിസ്റ്റന്‍സ്: 55,193-55,289-55,445
സപ്പോര്‍ട്ട്: 54,881-54,785-54,629
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 1.2 ശതമാനം ഇടിഞ്ഞ് 10.27 ലെവലിലെത്തി. നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ ബുള്ളുകള്‍ക്കനുകൂലമാണ് സൂചിക.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എപിഎല്‍ അപ്പോളോ ട്യൂബ്‌സ്
എംഎഫ്എസ്എല്‍
ഡാല്‍മിയ ഭാരത്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ബ്രിട്ടാനിയ
മാരിക്കോ
നൗക്കരി
മാക്‌സ്‌ഹെല്‍ത്ത്
പോളിസിബസാര്‍