2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

കോയമ്പത്തൂരിൽ പുതിയ കേന്ദ്രം തുറന്ന് ടെക് മഹീന്ദ്ര

ചെന്നൈ: 10,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കേന്ദ്രം കോയമ്പത്തൂരിൽ തുറന്ന് ഐടി സേവന പ്രമുഖരായ ടെക് മഹീന്ദ്ര. ഈ കേന്ദ്രത്തിലേക്ക് 22-23 സാമ്പത്തിക വർഷത്തിൽ 1,000 അസോസിയേറ്റുകളെ നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇന്റലിജന്റ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ‌പി‌എ), ഫുൾ-സ്റ്റാക്ക് ഡെവലപ്‌മെന്റ്, കസ്റ്റമർ എക്സ്പീരിയൻസ് (സിഎക്സ്), മറ്റ് അടുത്ത തലമുറ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് സ്‌കിൽസ് (എ‌ഡി‌എം‌എസ്) എന്നിവയുമായി ബന്ധപ്പെട്ട ടെക്‌നോളജി സ്റ്റാക്ക് വികസിപ്പിക്കുന്നതിലാണ് ഈ പുതിയ കേന്ദ്രം ശ്രദ്ധകേന്ദ്രികരിക്കുകയെന്ന് സ്ഥാപനം അറിയിച്ചു.

ടെക് മഹീന്ദ്രയുടെ എന്റർപ്രൈസ് അമേരിക്കസ് സീനിയർ വൈസ് പ്രസിഡന്റ് ശ്രീറാം കെയുടെ സാന്നിധ്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ടെക് മഹീന്ദ്രയിൽ, ടയർ-2, ടയർ-3 നഗരങ്ങൾ ഭാവിയിലെ ടാലന്റ് ഹബ്ബുകളായി ഉയർന്നുവരുന്നുവെന്നും, ഇവയ്ക്ക് അടുത്ത ഘട്ട വളർച്ചയെ നയിക്കാനുള്ള ശേഷിയുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായും ടെക് മഹീന്ദ്രയിലെ ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസറും മാർക്കറ്റിംഗ് ഹെഡുമായ ഹർഷവേന്ദ്ര സോയിൻ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിലെ തങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ കൂടുതൽ വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ ഒരു ടാലന്റ് പൂൾ സൃഷ്ടിക്കുക എന്നതിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

X
Top