തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക് റോക്കും ചേർന്ന് സംയുക്ത സംരംഭം

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസും യു.എസ് ആസ്ഥാനമായുള്ള ബ്ലാക്ക് റോക്കും ഇന്ത്യയിൽ നിക്ഷേപ ഏകോപന സേവനങ്ങൾ ആരംഭിക്കുന്നതിനായി സംയുക്ത സംരംഭം രൂപീകരിക്കും. 50:50 പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുക.

‘ജിയോ ബ്ലാക്ക്‌റോക്ക്’ എന്ന സംയുക്ത സംരംഭത്തിൽ 150 മില്യൺ ഡോളർ വീതം പ്രാരംഭ നിക്ഷേപമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാൻഷ്യൽ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് മേഖലയെ ഡിജിറ്റലാക്കാനും ഇന്ത്യയിലെ നിക്ഷേപകർക്ക് നിക്ഷേപ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

ബ്ലാക്ക് റോക്ക് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വിപണി വൈദഗ്ധ്യവും വിഭവങ്ങളും ബ്ലാക്ക് റോക്കിന്റെ നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നത്തിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് താങ്ങാനാവുന്നതും നൂതനവുമായ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിന് ഈ സംരംഭം സഹായിക്കും.

റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപെടുത്തിയത് ഒരാഴ്ചയ്ക്ക് മുൻപാണ്. ജിയോ ഫിനാൻഷ്യലിൽ നിന്നുള്ള ആദ്യത്തെ പ്രധാന പ്രഖ്യാപനമാണ് ബ്ലാക്‌റോക്കുമായുള്ള സംയുക്ത സംരംഭം.

റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷം സംയുക്ത സംരംഭം പ്രവർത്തനം ആരംഭിക്കും. കമ്പനിക്ക് സ്വന്തമായി മാനേജ്മെന്റ് ടീം ഉണ്ടായിരിക്കും.

“പങ്കാളിത്തത്തിലൂടെ ബ്ലാക്ക്‌റോക്കിന്റെ നിക്ഷേപത്തിലും റിസ്‌ക് മാനേജ്‌മെന്റിലും ഉള്ള ആഴത്തിലുള്ള വൈദഗ്ധ്യവും ജെഎഫ്‌എസിന്റെ സാങ്കേതിക ശേഷിയും ഇന്ത്യൻ വിപണിയിലെ ആഴത്തിലുള്ള വൈദഗ്ധ്യവും ഉൽപ്പന്നങ്ങളുടെ ഡിജിറ്റൽ ഡെലിവറി വർദ്ധിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തും,” ജെഎഫ്‌എസ് സിഇഒ ഹിതേഷ് സേത്തിയ പ്രസ്താവനയിൽ പറഞ്ഞു.

X
Top